X

ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി


അഴിമുഖം പ്രതിനിധി

പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഗ്രീന്‍പീസ് ഇന്ത്യയുടെ അംഗീകാരം  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റദ്ദാക്കി. തമിഴ്‌നാട് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസാണ് അംഗീകാരം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബുധനാഴ്ചയാണ് അംഗീകാരം റദ്ദാക്കിയതെങ്കിലും ഇന്നാണ് ഗ്രീന്‍പീസ് അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചത്. 30 ദിവസത്തിനകം രാജ്യത്തെ ഓഫീസുകള്‍ അടയ്ക്കണമെന്നും അധികൃതര്‍ക്ക്  നിര്‍ദ്ദേശം ലഭിച്ചു.

അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് തങ്ങളുടെ  അംഗീകാരം റദ്ദാക്കിയ നടപടിയെന്ന് ഗ്രീന്‍പീസ് വ്യക്തമാക്കി.സംഘടനയെ ഇല്ലാതാക്കാന്‍ ഒരു വര്‍ഷത്തോളമായി കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്ന് ശ്രമം നടന്നു വരികയാണെന്നും ഗ്രീന്‍പീസ് വക്താക്കള്‍ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സംഘടനകളും ലോകനേതാക്കളും ഇത്തരം എന്‍ജിഒകളുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്ത്യയുടെ നടപടിയെന്നും വക്താക്കള്‍ കുറ്റപ്പെടുത്തി. ഗ്രീന്‍പീസിന്റെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായാണ് രജിസ്ട്രാര്‍ നടപടിയെടുത്തത്. ഇത് ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് ഗ്രീന്‍പീസിന്റെ നീക്കം.

 

This post was last modified on November 6, 2015 9:29 pm