അഴിമുഖം പ്രതിനിധി
ഗുഡ്ഗാവ് നഗരത്തിന്റെ പേര് മാറ്റാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ ഗുരുഗ്രാം എന്നായിരിക്കും ഗുഡ്ഗാവ് അറിയപ്പെടുക. പുരാതന കാലത്ത് ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്നായിരുന്നെന്നും ഈ പേര് തന്നെ തിരികെ കൊണ്ടുവരികയാണ് എന്നും ജില്ലാ ഭരണകൂടം പറയുന്നു. ദ്രോണാചാര്യരുടെ ഐതിഹ്യത്തില്‍ നിന്നാണ് ഈ പേര് വന്നതെന്നും മഹാഭാരത കാലഘട്ടം മുതല്‍ ഗുഡ്ഗാവ് നഗരം നിലവിലുണ്ടായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ഉപ ഡിവിഷനുകളായിരുന്ന ഗുഡ്ഗാവ് ഇനി അഞ്ച് ഡിവിഷനുകളായിരിക്കും. ഗുര്‍ഗൗന്‍, സൊഹ്ന, പട്ടൗഡി, ഫറൂഖ് നഗര്‍, മനേസ്വര്‍ എന്നിവയാണ് പുതിയ ഡിവിഷനുകള്‍. നാല് ബ്ലോക്കുകളും ഗുഡ്ഗാവില്‍ ഉള്‍പ്പെടുന്നു. മേവാത് ജില്ലയെ നുഹ് എന്ന് പേര് മാറ്റാനും അധികൃതര്‍ തീരുമാനിച്ചു.
This post was last modified on April 12, 2016 8:37 pm
Leave a Comment