X

തിരിച്ചു വിളിക്കാന്‍ ഹാര്‍ലി ഡേവിഡ്‌സണും

അഴിമുഖം പ്രതിനിധി

വിറ്റുപോയ വാഹനങ്ങളെ തിരിച്ചു വിളിക്കുക ഇന്ന് ഇന്ത്യന്‍ വാഹന വിപണിയില്‍ ഒരു പതിവായിരിക്കുന്നു. എല്ലാമാസവും ഒരു നിര്‍മ്മാതാക്കളെങ്കിലും നിര്‍മ്മാണത്തിലെ പ്രശ്‌നങ്ങള്‍ കാരണം വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ കാണാം. ആ പട്ടികയിലേക്ക് വാഹന പ്രേമികളുടെ സ്വപ്‌ന വാഹന നിര്‍മ്മാതാവായ ഹാര്‍ലി ഡേവിഡ്‌സണും. ഹാര്‍ലിയുടെ സ്ട്രീറ്റ് 750 മോഡലാണ് ഫ്യുവല്‍ പമ്പിലെ പോരായ്മ മൂലം തിരിച്ചു വിളിക്കുന്നത്. ഇന്ത്യയില്‍ വിറ്റ 3,698 യൂണിറ്റുകളാണ് കമ്പനി ഉപഭോക്താവില്‍ നിന്നും തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://auto.economictimes.indiatimes.com/news/two-wheelers/motorcycles/harley-davidson-recalls-3698-units-of-street-750-model-in-india/48729703 

This post was last modified on August 31, 2015 1:12 pm

Related Post
Leave a Comment