X

വായുമലിനീകരണം: ഇന്ത്യയില്‍ വര്‍ഷം തോറും മരിക്കുന്നത് 5 വയസില്‍ താഴെയുള്ള ഒരു ലക്ഷം കുട്ടികള്‍!

2016ല്‍ ആഗോളതലത്തില്‍ 15 വയസില്‍ താഴെപ്രായമുള്ള 6 ലക്ഷം കുട്ടികള്‍ മരിച്ചിട്ടുണ്ട്.

ജ്യത്തെ 98% കുട്ടികളും വിഷമയമായ അന്തരീക്ഷത്തിലേക്കാണ് പിറന്നുവീഴുന്നത് തന്നെ. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016ല്‍ മാത്രം ഇന്ത്യയില്‍ 1 ലക്ഷം കുട്ടികളാണ് വായുമലിനീകരണത്താല്‍ മരണമടഞ്ഞത്.

ലോകാരോഗ്യ സംഘടന( WHO)യുടെ റിപ്പോര്‍ട്ട് ശരിവെക്കുന്ന നിഗമനങ്ങളാണ് ഗ്രീന്‍പീസ് ഫൗണ്ടേഷനും പുറത്തുവിട്ടിരിക്കുന്നത്. നൈട്രജന്‍ ഓക്‌സൈഡ് കലര്‍ന്ന് മലിനമായ വായു ലോകത്തിലേറ്റവും അധികമുള്ളത് ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങളിലാണ്. ഡല്‍ഹിയിലെ തലസ്ഥാന നഗരപ്രദേശം (നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍), സോന്‍ഭദ്ര (ഉത്തര്‍പ്രദേശ്) സിംഗ്രൗലി (മധ്യപ്രദേശ്), അംഗുല്‍ (ഒഡിഷ) എന്നിവിടങ്ങളാണ് ലോകത്തിലെ ഏറ്റവും അധികം വായുമലിനീകരണം സംഭവിക്കുന്നത്.

2016-ല്‍ 5 വയസില്‍ താഴെയുള്ള 101,788 കുട്ടികളാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം മരിച്ചവര്‍. ഇതില്‍ 54,893 പെണ്‍കുട്ടികളും 46,895 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. വീടിനുള്ളിലും പുറത്തും ഒരേപോലെ മലിനമായ വായു ശ്വസിച്ചാണ് ഇവര്‍ മരിച്ചത്!

കുട്ടികളുടെആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറുന്നത്, ഇന്ന് വായുമലിനീകരണമാണ്. ഇന്ന് രാജ്യത്ത്, 5 വയസില്‍ താഴെ പ്രായമുള്ള പത്തിലൊരു കുട്ടിയുടെ മരണം ഇക്കാരണത്താല്‍ ആണ്. ക്യാന്‍സര്‍, ആസ്മ, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളും നിരവധിയാണ്.

PM2.5 എന്ന മാലിന്യഭാഗങ്ങള്‍, അന്തരീക്ഷത്തില്‍ ഉയര്‍ന്നതും തുടര്‍ന്ന് അവ ഉയര്‍ന്നതോതില്‍ ശ്വസിച്ചതും വഴി, തമിഴ്‌നാട്ടില്‍ തൂക്കകുറവുള്ള കുഞ്ഞിന് അമ്മന്മാര്‍ ജന്മം നല്‍കിയ സംഭവങ്ങളും WHO പരാമര്‍ശിച്ചിട്ടുണ്ട്.

2016ല്‍ ആഗോളതലത്തില്‍ 15 വയസില്‍ താഴെപ്രായമുള്ള 6 ലക്ഷം കുട്ടികള്‍ മരിച്ചിട്ടുണ്ട്. ശുദ്ധവായൂ ദൗര്‍ലഭ്യം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ ഉള്‍പ്പെടുന്ന വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമാണ് വായുമലിനീകരണം താരതമ്യേന കൂടുതല്‍. 10 ഗുരുതരമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടാകുന്ന അന്തരീക്ഷവായുവിലെ മാലിന്യഘടകങ്ങളാണ് PM2.5(2.5 മൈക്രോമീറ്ററിലും കുറവ് വലിപ്പം). PM10 സൃഷ്ടിക്കുന്നതിനേക്കാള്‍ ഭീകരമാണ് ഇവ ഉണ്ടാകുന്ന ആശങ്ക.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഡല്‍ഹിയിലെ PM2.5 നിരക്ക് വളരെ ഉയര്‍ന്ന തോതിലാണ്.

ഡൽഹിയിലെ വായുമലിനീകരണം: ദിവസം 15 – 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍; മോദിയുടെ വാരണാസി മൂന്നാമത്

ഞെട്ടിക്കുന്ന അളവില്‍ മനുഷ്യവിസര്‍ജ്യത്തില്‍ വരെ മൈക്രോപ്ലാസ്റ്റിക്!

This post was last modified on November 9, 2018 7:09 pm