X

സിക്ക വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഇന്ത്യന്‍ കമ്പനിക്ക് അനുമതി

രോഗത്തെ നേരിടുന്നതിനായി മൂന്ന് തലത്തിലുള്ള നടപടികളാണ് സര്‍ക്കാരിനുള്ളതെന്നും സര്‍ക്കാര്‍ മേഖലയിലുള്ള  27 പരീക്ഷണശാലകളില്‍ രോഗനിര്‍ണയത്തിനുള്ള സൗകര്യം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി

സിക്ക വാക്‌സിന്‍ പരീക്ഷണം മനുഷ്യരില്‍ നടത്താന്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് ഡ്രഗ്‌സ് കട്രോളര്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി അശ്വനി കുമാര്‍ ചൗബെ തിങ്കളാഴ്ച ലോക്‌സഭയെ അറിയിച്ചതാണ് ഈ വിവരം. ഫേസ്‌വ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അയ്ഡസ് ഈജിപ്തി കൊതുകള്‍ പരത്തു രോഗമാണ് സിക്ക വൈറസ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഈ വൈറസ് ബാധ ഉണ്ടായാല്‍ അത് കുട്ടികളുടെ തലച്ചോറിനെ ബാധിക്കും.

മൃഗങ്ങള്‍ നടത്തിയ വാക്‌സിന്‍ പരീക്ഷണം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. മരുന്നിന്റെ സുരക്ഷിതത്വം, സഹനശക്തി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പരീക്ഷണത്തിലൂടെ മനസിലാക്കുക.

ബ്രസീലിലും മറ്റ് ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടുകയും നവജാതശിശുക്കളില്‍ അതുണ്ടാക്കുന്ന വൈകല്യങ്ങള്‍ തിരിച്ചറിയകയും ചെയ്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ആശങ്കയുണ്ടാക്കുന്ന പൊതുജനാരോഗ്യ പ്രശ്‌നമായി സിക്ക വൈറസിനെ ലോകാരോഗ്യസംഘടന 2016 ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരുന്നതായി ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേല്‍ മറ്റൊരു ചോദ്യത്തിന് ഉത്തരമായി സഭയെ അറിയിച്ചു.

രോഗത്തെ നേരിടുന്നതിനായി മൂന്ന് തലത്തിലുള്ള നടപടികളാണ് സര്‍ക്കാരിനുള്ളതെന്നും സര്‍ക്കാര്‍ മേഖലയിലുള്ള  27 പരീക്ഷണശാലകളില്‍ രോഗനിര്‍ണയത്തിനുള്ള സൗകര്യം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി

 

This post was last modified on December 19, 2017 12:09 pm