X

ഈ പ്രശ്‌നങ്ങള്‍ ഉണ്ടോ? എങ്കില്‍ ലൈംഗിക രോഗങ്ങള്‍ മഹാവ്യാധിയായി നിങ്ങളെ കാര്‍ന്നുതിന്നും

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തതും എന്നാല്‍ വസ്തി പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതുമായ MG എന്ന രോഗം, സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കുമത്രേ!

ലൈംഗിക ബന്ധത്തിലൂടെ മാത്രം പിടിപെടാനും പകരാനും സാധ്യതയുള്ള രോഗങ്ങള്‍ നിലവില്‍ വ്യാപിക്കുന്നതായി പഠനം. ശ്രദ്ധിച്ചില്ലെങ്കില്‍ മഹാവ്യാധിയായി തീര്‍ന്നേക്കാവുന്ന വിധത്തില്‍ ഇവ ശരീരത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഇല്ലാത്തതും എന്നാല്‍ വസ്തി പ്രദേശങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതുമായ Mycoplasma Genitalium (MG) എന്ന രോഗം, സ്ത്രീകളില്‍ വന്ധ്യത ഉണ്ടാക്കുമത്രേ! ഈ രോഗം ശ്രദ്ധിക്കാതെ വിട്ടാല്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും സാധ്യതയുണ്ടെന്നാണ് പഠനം.

പ്രതിരോധത്തിനായി The British Association of Sexual Health & HIV, പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. MG എന്ന രോഗത്തെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളാണ് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്

എന്താണ് MG?

മൂത്രമൊഴിക്കുമ്പോള്‍ വേദനയും ലിംഗത്തില്‍ നിന്ന് ഡിസ്ചാര്‍ജും അനുബന്ധമായി തടിപ്പും പുരുഷന്മാരില്‍ കണ്ടാല്‍ ഈ ബാക്റ്റീരിയയുടെ സാന്നിധ്യം സംശയിക്കാം. സ്ത്രീകളില്‍, പ്രത്യുത്പ്പാദന അവയവങ്ങളില്‍ വീക്കവും വേദനയും തുടര്‍ന്നുണ്ടാകുന്ന ബ്‌ളീഡിങ്ങും പനിയുമാണ് ലക്ഷണങ്ങള്‍.

ഈ രോഗമുള്ളവര്‍ക്കൊപ്പമുള്ള ലൈംഗിക ബന്ധമാണ് MG മറ്റൊരാളിലേക്ക് പടരാന്‍ കാരണമാകുന്നത്. MG ബാക്ടീരിയ സാന്നിധ്യമറിയാനുള്ള ടെസ്റ്റുകള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും അവ സജീവമായിട്ടില്ല. ആന്റിബയോട്ടിക്കുകള്‍ ആണ് രോഗത്തിന് പ്രതിവിധിയായി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. പക്ഷെ രോഗം മൂര്‍ച്ഛിക്കുന്നതിനനുസരിച്ചു മരുന്നേല്‍ക്കാതെ വരാനും സാധ്യതയുണ്ട്.

കോണ്ടം കരുതുക

ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ട്രീറ്റ്‌മെന്റുകള്‍ ഉണ്ടെങ്കിലും അവയില്‍ ചിലത് രോഗത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ ഫലിക്കാതെ വരും. ഉദാഹരണത്തിന് macrolide. അതേസമയം മറ്റൊരു ആന്റിബയോട്ടിക് ആയ അസിത്രോമൈസിന്‍ (azithromycin) രോഗത്തിന് നല്ല മാറ്റം ഉണ്ടാക്കും. കോണ്ടം ഉപയോഗിക്കുക എന്നതാണ് മുന്‍കരുതലായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.

നിയന്ത്രണത്തിന് അപ്പുറം

കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ബോധവല്‍ക്കരണ മാര്‍ഗങ്ങളെ ഇനി ആശ്രയിച്ചിട്ട് കാര്യമില്ലെന്ന ഘട്ടത്തിലാണ് വിദഗ്ധര്‍ നിര്‍ദ്ദേശങ്ങളുമായി സമൂഹത്തെ അഭിമുഖീകരിച്ചത്. മറ്റ് രോഗങ്ങളെ പോലെ ഇതിന്റെ ഭീകരത തിരിച്ചറിയാന്‍ ആരും ശ്രമിക്കാത്തതാണ് പ്രതിസന്ധി. രോഗം കണ്ടെത്തിയാല്‍ വേണ്ടവിധം ചികില്‍സിക്കാനും മടിക്കുന്നു. വന്ധ്യതാസാധ്യതയുള്ള സ്ത്രീകള്‍ക്കുള്‍പ്പടെ അടിയന്തരമായി മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണ് സാഹചര്യം. സര്‍ക്കാരുകള്‍ ഇതിനായി സാമ്പത്തിക സഹായം നല്‍കണം. ഇപ്പോള്‍ തന്നെ രോഗം നിയന്ത്രണവിധേയമല്ല. അതിനാല്‍ അടിയന്തിര പ്രാധാന്യം നല്‍കേണ്ട സ്ഥിതിയാണുള്ളത്. സ്വയം പ്രതിരോധവും ബോധവല്‍ക്കരണവും എല്ലാവരും ഏറ്റെടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ സംഘത്തിലെ, പാഡി ഹോര്‍ണര്‍ പറയുന്നു.