UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

നെഞ്ചിന്റെ ഒരു പ്രത്യേക ഭാഗത്തു മാത്രം കുത്തുന്നതുപോലെ അനുഭവപ്പെടുന്ന വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ല.

ഹാര്‍ട്ടറ്റാക്ക് ഉണ്ടാവുന്നവരിലുള്ള നെഞ്ചു വേദനയ്ക്ക് ചില പ്രത്യേകതകളുണ്ട്. നെഞ്ചിന്റെ ഒത്ത നടുക്ക് ഭാരം കയറ്റിവച്ചതുപോലെയോ അല്ലെങ്കില്‍ എന്തോ കെട്ടിനില്‍ക്കുന്നതുപോലെയോ ഉള്ള അനുഭവമാണ് രോഗികള്‍ പറയാറുള്ളത്.

ഈ നെഞ്ചുവേദന നെഞ്ചിന്റെ നടുക്കല്ലാതെ തൊണ്ടയുടെ കുഴിയുടെ ഭാഗത്തേക്കോ പുറത്തേക്കോ ഇടതുകയ്യുടെ വശത്തേക്കോ പടരാം. ഇതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. തൊണ്ടയുെട കുഴിയുടെ അടുത്തുവരുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
നെഞ്ചുവേദന കൂടാതെ ശക്തമായ വിയര്‍പ്പും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. നെഞ്ചുവേദനയോടൊപ്പമുള്ള വിയര്‍പ്പ് ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇതുകൂടാതെ തളര്‍ച്ചയും ശ്വാസം മുട്ടലും അനുഭവപ്പെടാം. ഹൃദയാഘാതം ഉണ്ടാകുന്ന സമയത്ത് ഹൃദയത്തിന്റെ പമ്പിങ് കുറയാന്‍ സാധ്യതയുണ്ട്.

ഈ പറഞ്ഞ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ഉണ്ടാകണമെന്നില്ല.പ്രായമായവരില്‍ പ്രമേഹ രോഗകളില്‍ അല്ലെങ്കില്‍ സ്ത്രീകളില്‍ നെഞ്ചുവേദനതന്നെ ഹൃദയാഘാതത്തിന്റെ ലക്ഷണമായിട്ടു വരണമെന്നില്ല. ഇവരില്‍ ശ്വാസം മുട്ടലോ തളര്‍ച്ചയോ ക്ഷീണമോഒക്കെയായി വരാം. ചിലര്‍ക്ക് ഇടതു കയ്യില്‍ മാത്രം വേദനയായിട്ടുവരാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ എന്തോ കെട്ടിനില്‍ക്കുന്നതുപോലെ തോന്നാം. ചിലര്‍ക്ക് പുറം വേദനയായും അനുഭവപ്പെടാറുണ്ട്.നെഞ്ചിന്റെ ഒരു പ്രത്യേക ഭാഗത്തു മാത്രം കുത്തുന്നതുപോലെ അനുഭവപ്പെടുന്ന വേദന ഹൃദയാഘാതത്തിന്റെ ലക്ഷണമല്ല. ഹൃദയാഘാതത്തിന്റെ ലക്ഷണം നെഞ്ചില്‍ മൊത്തത്തില്‍ അനുഭവപ്പെടുന്ന വേദനയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍