X

ശരീരഭാരം കുറയ്ക്കാന്‍ മോണിങ് വാക്ക് ; കൂടുതലറിയാം

നടക്കുന്ന രീതിയില്‍ അപാകങ്ങള്‍ ഉണ്ടായാല്‍ ചലനങ്ങളില്‍ സ്വാഭാവികരീതിയില്‍ നിന്നും വ്യതിയാനങ്ങള്‍ വന്നാല്‍ ശരീരത്തെ അത് ദോഷകരമായി ബാധിക്കും

ശരീര പേശികള്‍ക്ക് ഉത്തേജനം നല്‍കുന്ന ഒന്നാണ് വര്‍ക്കൗട്ട്. നടത്തം നല്ല വ്യായാമമാണ് .ചുറ്റുമുള്ള ശുദ്ധവായു ശ്വസിച്ചുകൊണ്ട് ശാന്തമായ അന്തരീക്ഷത്തില്‍ നടന്നാല്‍ നമ്മുടെ ഉള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയും. ദിവസവും ഒരു മോണിങ് വാക്കിന് പോയി നോക്കൂ, അപ്പോള്‍ മനസ്സിലാകും നടത്തം എന്ത് സുഖകരമായ വ്യായാമമാണെന്ന്.

നടക്കുമ്പോള്‍ നടത്തം വ്യായാമമാകുമ്പോള്‍ ഒരു കാര്യം ഓര്‍ത്തിരിക്കുക-ശരീര സന്തുലനാവസ്ഥ നിലനിര്‍ത്തി വേണം ചുവടുകള്‍ വെക്കാന്‍. നടക്കുന്ന രീതിയില്‍ അപാകങ്ങള്‍ ഉണ്ടായാല്‍ ചലനങ്ങളില്‍ സ്വാഭാവികരീതിയില്‍ നിന്നും വ്യതിയാനങ്ങള്‍ വന്നാല്‍ ശരീരത്തെ അത് ദോഷകരമായി ബാധിക്കും. നടക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് ശരീരത്തിന് സ്ട്രെച്ചിങ് നല്‍കുന്ന ചെറിയ വ്യായാമങ്ങള്‍ അഞ്ചു മിനിറ്റ് ചെയ്യണം. കൈകള്‍ ഉയര്‍ത്തുക, താഴ്ത്തുക, കുനിഞ്ഞ് കാല്‍വിരലുകളില്‍ തൊടുക, തോളുകള്‍ ചലിപ്പിക്കുക തുടങ്ങിയ ചെറിയ വാംഅപ്പ് എക്സര്‍സൈസുകളാണ് ചെയ്യേണ്ടത്.

നടക്കാന്‍ തുടങ്ങുമ്പോള്‍ കുറഞ്ഞ വേഗത്തിലായിരിക്കണം. ക്രമേണ വേഗം കൂട്ടാം, നടത്തം അവസാനിപ്പിക്കുന്നതിന് മുന്‍പ് വേഗം വീണ്ടും കുറച്ച് സാവധാനത്തില്‍ അവസാനിപ്പിക്കണം. അതുപോലെനടക്കുമ്പോള്‍ നന്നായി ശ്വസിക്കണം. വയറിലെ പേശികള്‍ക്ക് മുറുക്കം ലഭിക്കണം.കൈകള്‍ വീശി നടക്കണം,ചുമലുകള്‍ കുനിച്ച് നടക്കരുത്. അത് കൈകള്‍ക്കും ഒപ്പം നടുവിനും കഴുത്തിനും സമ്മര്‍ദം കൂട്ടും. ഒപ്പം നടുവിനും ചുമലുകള്‍ക്കും അമിത ആയാസവും നല്‍കും.നടക്കുമ്പോള്‍ ആദ്യം നിലത്ത് പതിയേണ്ടത് മുന്നിലേക്കുള്ള കാലിന്റെ മടമ്പ് ഭാഗമാണ്. തുടര്‍ന്ന് കാലടിയുടെ മധ്യഭാഗം നിലത്തമര്‍ന്ന് കാല്‍വിരലുകള്‍ നിലത്തമര്‍ത്തണം. തുടര്‍ന്ന് രണ്ടാമത്തെ കാല്‍ ഇതുപോലെ ചുവടുവെക്കണം.30 മിനിറ്റ് നടന്നാല്‍ 120 കലോറി ഊര്‍ജം ചെലവഴിക്കാം.

This post was last modified on May 8, 2019 6:51 pm