X

ആസ്പിരിന്റെ ദൈനംദിന ഉപയോഗം ; മുന്നറിപ്പുമായി വിദഗ്ദ്ധരുടെ പഠനം

ഹൃദയ രോഗമുള്ളവരിലും മുതിര്‍ന്ന ആളുകളിലും ആസ്പിരിന്‍ മരുന്ന് നിര്‍ദ്ദേശിച്ചാല്‍ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത വളരെകൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ചെറിയ അളവില്‍ ആസ്പിരിന്‍ വര്‍ഷങ്ങളായി ഹൃദയാഘാതംസ്‌ട്രോക്ക്,മറ്റ് ഹൃദയ രോഗങ്ങള്‍ എന്നിവ തരണം ചെയ്യുന്നതിന് വോണ്ടി ഒരു ഒറ്റമൂലിയായി ഉപയോഗിച്ചിരുന്നു.എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഹൃദയ രോഗമുള്ളവരിലും മുതിര്‍ന്ന ആളുകളിലും ആസ്പിരിന്‍ മരുന്ന് നിര്‍ദ്ദേശിച്ചാല്‍ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യത വളരെകൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഏതാനും ദിവസം മുമ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്. ദിവസേന കുറഞ്ഞ അളവിലോ ,100 മില്ലിഗ്രാമോ അതില്‍ കുറവോ ആസ്പിരിന്‍ ഉപയോഗിക്കുന്നത് ഹൃദ്രോഗബാധ ഇല്ലത്താക്കാന്‍ സഹായിക്കില്ല. എന്നാല്‍ ഈ പഠനങ്ങള്‍ പറയുന്നതനുസരിച്ച് ആസ്പിരിന്‍ വര്‍ഷങ്ങളോളം ഹൃദയ സംബന്ധിതരായ രോഗങ്ങളെ തടയുമെന്ന് വര്‍ഷങ്ങളായി വിശ്വസിച്ച ഡോക്ടര്‍മാരും രോഗികളും ആശ്ചര്യപ്പെട്ടു.

70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അല്ലെങ്കില്‍ രക്തസ്രാവം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളവര്‍ക്കും ഇത് തടയുന്നതിനായി താഴ്ന്ന ഡോസില്‍ പോലും ആസ്പിരിന്‍ നല്‍കരുതെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത്.ആസ്പിരിന്‍ ഉപയോഗിക്കുന്നതിന് മുമ്പ് രോഗികള്‍ ഹ്രൃദയരോഗ വിദഗ്ദ്ധനെ പരിശോധിക്കണം എന്നും പറയുന്നു.

This post was last modified on March 20, 2019 7:20 pm