X

‘അല്‍ഷിമേഴ്‌സ് ‘രോഗം ഇനി കണ്ണുപരിശോധിച്ചും കണ്ടെത്താം

പുതിയ പരിശോധനയിലൂടെ ഓര്‍മ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുമ്പേ രോഗം കണ്ടെത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഗവേഷക പഠനസംഘം പറയുന്നത്

കണ്ണുപരിശോധനയിലൂടെ അല്‍ഷിമേഴ്സ് കണ്ടെത്താമെന്ന് ഇന്ത്യന്‍ ഗവേഷകനുള്‍പ്പെട്ട പഠനസംഘം വ്യക്തമാക്കി. പുതിയ പരിശോധനയിലൂടെ ഓര്‍മ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുമ്പേ രോഗം കണ്ടെത്താന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഗവേഷക പഠനസംഘം പറയുന്നത്.

”അല്‍ഷിമേഴ്സ് രോഗികളുടെ മസ്തിഷ്‌കങ്ങളിലെ ചെറിയ രക്തക്കുഴലുകളില്‍ മാറ്റമുണ്ടാകും,തലച്ചോറുമായി റെറ്റിനയ്ക്ക് നേരിട്ട് ബന്ധമുള്ളതിനാല്‍ കണ്ണുപരിശോധനയിലൂടെ ഈ മാറ്റങ്ങള്‍ കണ്ടെത്താന്‍ കഴിയുമോയെന്നാണ് പരിശോധിച്ചത്” -ഡ്യൂക്ക് സര്‍വകലാശാലയിലെ നേത്രചികിത്സകന്‍ ദില്‍രാജ് എസ്. ഗ്രേവാള്‍ പറഞ്ഞു. നേത്രാന്തരപടലത്തിലെ ഓരോ പാളിയിലെയും രക്തത്തിന്റെ ഒഴുക്ക് ഒ.സി.ടി.എ.യില്‍ പ്രകാശതരംഗം ഉപയോഗിച്ചാണ് കണ്ടെത്തിയത്.

ആരോഗ്യമുള്ളയാളിലും അല്‍ഷിമേഴ്സ് രോഗികളിലും നേത്രാന്തരപടലത്തിലെ രക്തക്കുഴലുകള്‍ നഷ്ടമാകുന്നത് മസ്തിഷകത്തിലെ മാറ്റങ്ങളാണ് പ്രതിഫലിപ്പിക്കുന്നത്.

ഒപ്റ്റിക്കല്‍ കോഹിറന്‍സ് ടോമോഗ്രഫി ആന്‍ജിയോഗ്രഫി എന്നാണ് ഈ പരിശോധന അറിയപ്പെടുന്നത്. ഒ.സി.ടി.എ.യിലൂടെ രോഗിയുടെ കാഴ്ചശക്തിമാത്രമല്ല മസ്തിഷ്‌കത്തിന്റെ ആരോഗ്യവും പരിശോധിക്കാന്‍ കഴിയുമെന്ന് ഓപ്താല്‍മോളജി റെറ്റിനയെന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

This post was last modified on May 12, 2019 11:08 am