X

പനീര്‍ കഴിച്ചു കൊണ്ട് പൊണ്ണതടി അടിപൊളിയായി കുറയ്ക്കാം!

യുകെയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരില്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിരുന്നു

അമിത കാലറിയുള്ള പലഹാരങ്ങളും മധുരവുമൊക്കെ പൊണ്ണതടിക്കു കാരണമാകുന്നവയാണ്. വണ്ണം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം. എന്നാല്‍ അമിത കാലറിയില്‍ ഉള്‍പ്പെട്ട സ്‌നാക്‌സ് കഴിച്ചാല്‍ തടി കുറയ്ക്കാന്‍ സാധിച്ചാല്ലോ? എങ്കില്‍ കേട്ടോളൂ അങ്ങനെയൊരു വിഭവമുണ്ട്. പനീറാണ് ആണ് ആ വിഭവം. കോട്ടേജ് ചീസ് എന്നും ഇതിനു പറയാറുണ്ട്.

യുകെയിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരില്‍ ഭാരം കുറയുന്നതായി കണ്ടെത്തിയിരുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുകയും ഫാറ്റ് പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യുമെന്നാണു കണ്ടെത്തല്‍. പത്ത് സ്ത്രീകളിലാണ് ഈ പഠനം നടന്നത്.

ഇവര്‍ ഉറങ്ങാന്‍ പോകുന്നതിന് മുപ്പത് മിനിറ്റ് മുന്‍പ് സ്ഥിരമായി കോട്ടേജ് ചീസ് കഴിച്ചിരുന്നു. ഉറങ്ങി ഉണര്‍ന്ന ശേഷം ഇവരുടെ എനര്‍ജി ലെവല്‍ വളരെ ഉയര്‍ന്ന നിലയിലാണെന്ന്ക തെളിഞ്ഞിരുന്നു. ഇവരിലെ മെറ്റബോളിക് നിരക്ക് കൂടുതലായിരുന്നെന്നും കണ്ടെത്തി. ധാരാളം പ്രോട്ടീന്‍ അടങ്ങിയതാണ് കോട്ടേജ് ചീസ്.

ഇമലെശി എന്നാണ് ഈ പ്രോട്ടീനെ വിളിക്കുന്നത്. ചില പ്രോട്ടീന്‍ ഷേക്കുകളിലും ഇത് ചേര്‍ക്കുന്നുണ്ട്. ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഈ പനീര്‍ ലോ കാര്‍ബോ ഡയറ്റ് പിന്തുടരുന്നവരില്‍ ഫലപ്രദമാണ്. ലോ ഫാറ്റ് കോണ്‍സന്‍ട്രേറ്റ് ധാരാളമുള്ളതാണ് ഈ കോട്ടേജ് ചീസ്.

വെറും ഒരു വള്ളിച്ചെടിയല്ലിത്; എണ്ണിയാലൊടുങ്ങാത്ത ഔഷധ ഗുണങ്ങളുള്ള ചിറ്റമൃത്

കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

This post was last modified on December 5, 2018 10:55 am