X

ഇന്ത്യന്‍ കുട്ടികള്‍ക്കിടയില്‍ പൊണ്ണത്തടി കൂടുന്നു

അര്‍ദ്ധരാത്രി സമയത്തെ ഫാസ്റ്റ് ഫുഡ് തീറ്റ, സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള നവമാധ്യമങ്ങളുടെ ഉപയോഗത്തില്‍ കാണിക്കുന്ന അമിതാസക്തി തുടങ്ങിയവയെല്ലാം പൊണ്ണത്തടി കൂട്ടുന്നതിന് കാരണമാകുന്നുണ്ട്.

ഭക്ഷണശീലം, ജീവിത ശൈലി, വ്യായാമക്കുറവ്, ഇതെല്ലാം ഇന്ത്യയിലെ കുട്ടകള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും പൊണ്ണത്തടി കൂട്ടുനന്നുതായി പഠന റിപ്പോര്‍ട്ട്. മാക്‌സ് ഹോസ്പിറ്റല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. അര്‍ദ്ധരാത്രി സമയത്തെ ഫാസ്റ്റ് ഫുഡ് തീറ്റ, സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള നവമാധ്യമങ്ങളുടെ ഉപയോഗത്തില്‍ കാണിക്കുന്ന അമിതാസക്തി തുടങ്ങിയവയെല്ലാം പൊണ്ണത്തടി കൂട്ടുന്നതിന് കാരണമാകുന്നുണ്ട്. ഡല്‍ഹിയിലെ പൊണ്ണത്തടിയുള്ള കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും വച്ച് നടത്തിയ സര്‍വേയുടെ ഭാഗമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആയിരത്തോളം രക്ഷിതാക്കളെ കണ്ട് സംസാരിച്ചു.

50 ശതമാനത്തിലധികം കുട്ടികളും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ടിവി കാണുകയോ മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുകയോ ചെയ്യുന്നുണ്ട്. പൊണ്ണത്തടി ഒരു ജീവിതശൈലി പ്രശ്‌നം എന്നതിലുപരി പകര്‍ച്ചവ്യാധി പോലെയാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെ സുരക്ഷിതത്വമില്ലായ്മയാണ് കുട്ടികളെ വ്യായാമത്തില്‍ നിന്ന് അകറ്റുന്നതെന്നാണ് 55 ശതമാനം രക്ഷിതാക്കളുടേയും വാദം. ഡല്‍ഹിയിലെ 30 ശതമാനം കുട്ടികള്‍ മാത്രമേ മതിയായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നുള്ളൂ എന്നാണ് സര്‍വേയുടെ നിഗമനം. പൊണ്ണത്തടിക്കും അമിത ഭാരത്തിനുമുള്ള മറ്റൊരു പ്രധാന കാരണം ഉറക്കമില്ലായ്മയാണ്. മാത്രമല്ല, രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിക്കാനുള്ള അവസരമുണ്ടാകുന്നില്ല.