X

കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയുന്നത് തടയാനുള്ള മാര്‍ഗവുമായി ഗവേഷണസംഘം

തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്

കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി കൊഴിയുന്നത് തടയാനുള്ള മാര്‍ഗവുമായി മാഞ്ചസ്റ്ററിലെ സെന്റര്‍ ഫോര്‍ ഡെര്‍മിറ്റോളജി റിസേര്‍ച്ചില്‍ നിന്നുള്ള ഗവേഷണസംഘം. കീമോ ചെയ്യുമ്പോഴുള്ള മുടി കൊഴിച്ചിലുകളും മറ്റും അര്‍ബുദ രോഗികളെ മാനസികമായി തളര്‍ത്താറുണ്ട്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരമവുമായിട്ടാണ് സെന്റര്‍ ഫോര്‍ ഡെര്‍മിറ്റോളജി റിസേര്‍ച്ചിലെ പ്രാഫ. റാല്‍ഫ് പോസിന്റെ നേതൃത്വത്തിലുള്ള സംഘം പരിഹാരവുമായി എത്തിയിരിക്കുന്നത്.

അര്‍ബുദ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ എങ്ങനെയാണ് ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നുവെന്ന കണ്ടെത്തലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്.

മുടി വളരുന്ന രോമകൂപഗ്രന്ഥികളിലെ കോശവിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകളുടെ കണ്ടെത്തലിലേക്കാണ് തങ്ങളുടെ പഠനം വഴിമാറുന്നതെന്ന് ഗവേഷണസംഘം വ്യക്തമാക്കുന്നു.

അര്‍ബുദ ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്ന സി ഡി കെ 4/6 എന്ന മരുന്നിന്റെ ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. കാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് ശരീരമാകെ വ്യാപിക്കുന്നത് തടയലാണ് സി ഡി കെ 4/6യുടെ ധര്‍മം.

എന്നാല്‍ സി ഡി കെ 4/6 യുടെ നിയന്ത്രിത ഉപയോഗത്തിലൂടെ മുടിനാരുകള്‍ക്കു ദോഷം വരുത്താതെ കോശവിഭജനം തടയാമെന്ന നിഗമനത്തിലാണ് പഠനം എത്തിയിരിക്കുന്നത്. തുടക്കത്തില്‍ വിപരീതഫലം ഉണ്ടാക്കുമെങ്കിലും ഇത് ഫലപ്രദമാണെന്നാണ് ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്.

Read: “ആദ്യ ലൈംഗികാനുഭവം ബലാത്സംഗം പോലെ” – അമേരിക്കന്‍ സ്ത്രീകള്‍ പറയുന്നു