X

ശീതളപാനീയങ്ങള്‍ അധികമായ ഉപയോഗം അകാലമരണത്തിന് വഴി ഒരുക്കുന്നു

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 4,52,000 പേരെ 16 വര്‍ഷം നിരീക്ഷിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്

ഫ്രാന്‍സിലെ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിലെ ഗവേഷകന്‍ നെയ്ല്‍ മുര്‍ഫി നടത്തിയ പഠനത്തില്‍ കൃത്രിമമധുരം ചേര്‍ത്തതും അമിതമധുരമടങ്ങിയതുമായ ശീതളപാനീയങ്ങള്‍ അധികമായി കഴിക്കുന്നത് അകാലമരണത്തിനു കാരണമാകുമെന്ന് കണ്ടെത്തി.

മരണത്തിന് പ്രത്യേകകാരണം എടുത്തുപറയാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. കഴിക്കുന്ന ശീതളപാനീയത്തിന്റെ അളവ് കുറയ്ക്കണമെന്നും ശീതളപാനീയങ്ങള്‍ക്കുപകരം ആരോഗ്യപ്രദമായ പാനീയങ്ങള്‍ ശീലമാക്കണമെന്നുമാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് .16 വര്‍ഷത്തെ കാലയളവിനിടയില്‍ 41,693 മരണമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതില്‍ 43 ശതമാനംപേര്‍ അര്‍ബുദം ബാധിച്ചു മരിച്ചപ്പോള്‍ 21.8 ശതമാനം പേര്‍ ഹൃദയസംബന്ധമായ രോഗങ്ങളും 2.9 ശതമാനം പേര്‍ ദഹനവ്യവസ്ഥ സംബന്ധമായ രോഗങ്ങള്‍മൂലവും മരിച്ചുവെന്നാണ് കണക്കുകള്‍.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 4,52,000 പേരെ 16 വര്‍ഷം നിരീക്ഷിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിയത്.മാസത്തില്‍ ഒരു ഗ്ലാസ് ശീതളപാനീയം കുടിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിവസം രണ്ടിലധികം ഗ്ലാസ് ശീതളപാനീയം കുടിക്കുന്നവരില്‍ മരണസാധ്യത വളരെയധികമാണ്.

This post was last modified on September 16, 2019 5:11 pm