X

കുടലിനും വയറ്റിലെ അവയവങ്ങള്‍ക്കും ചുറ്റുമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ടൈപ്പ്-2 ഡയബറ്റിസ് സാധ്യത ഇരട്ടിപ്പിക്കുന്നുവെന്ന് ഗവേഷകര്‍

ഇത്തരം കൊഴുപ്പടിയില്‍ കണ്ടെത്തുന്നതിനുള്ള പരിശോധന വളരെ ചെലവേറിയതാണ്.

കുടലിനും വയറ്റിലെ അവയവങ്ങള്‍ക്കും ചുറ്റുമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ടൈപ്പ് 2ഡയബറ്റിസ് സാധ്യത ഇരട്ടിപ്പിക്കുന്നുവെന്നു ഗവേഷകര്‍. സ്ത്രീകളിലാണ് ഇത്തരത്തില്‍ പ്രമേഹത്തിന് സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Visceral fat എന്നു വിളിക്കുന്ന ഈ കൊഴുപ്പടിയല്‍ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ പ്രമേഹത്തിന് മുന്‍കരുതല്‍ എടുക്കാന്‍ സാധിക്കുമെന്നാണ് സ്വീഡനിലെ ഉഫ്‌സലാ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്.

ഇത്തരം കൊഴുപ്പടിയില്‍ കണ്ടെത്തുന്നതിനുള്ള പരിശോധന വളരെ ചെലവേറിയതാണ്. എത്രത്തോളം ഇത് ശരീരത്തില്‍ സംഭരിച്ചിട്ടുണ്ട് എന്നത് എംആര്‍ഐ, സിടി സ്‌കാന്‍, ഡ്യുയല്‍ എനര്‍ജി എക്‌സ് റേ അബ്‌സോര്‍ട്ടോമെറ്ററി (Dual-energy X-ray absorptiometry) എന്നിവയിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കുക.

ടൈപ്പ് 2 ഡയബറ്റിസ്, രക്തസമ്മര്‍ദം, സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം ഇത് വഴിവെച്ചേക്കാം. ചില ജീനുകള്‍ വഴി ഒരാളില്‍ Visceral fat കൂടുതല്‍ അടിയാനുള്ള സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ ഫാറ്റ് കൂടുതലില്ല എന്നു കരുതുന്നവരില്‍ പോലും Visceral fat കൂടുതലുണ്ടാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുറഞ്ഞ ചെലവില്‍ Visceral fat കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. 325,153 പേരിലായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്.

Read: വികസിതരാജ്യങ്ങളില്‍ മരണ കാരണങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രോഗം കാന്‍സറും അവികസിതരാജ്യങ്ങളില്‍ ഹൃദ്രോഗവും

 

This post was last modified on September 15, 2019 2:01 pm