X

ഹയര്‍ സെക്കന്‍ഡറി പരീക്ഷ: വിജയ ശതമാനം വര്‍ദ്ധിച്ചു

83.37 ശതമാനം വിജയം

ഹയര്‍ സെക്കന്‍ഡറി, പ്ലസ് ടു പരീക്ഷയില്‍ ഇക്കുറി വിജയ ശതമാനം വര്‍ദ്ധിച്ചു. 3,05,202 വിദ്യാര്‍ത്ഥികള്‍ ഉപരി പഠനത്തിന്‌ യോഗ്യത നേടി. 83.37 ആണ് വിജയശതമാനം.

11829 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ജില്ലകളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത് കണ്ണൂരിനാണ്. 87.22 ശതമാനം വിദ്യാര്‍ത്ഥികളാണ് കണ്ണൂരില്‍ വിജയിച്ചത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് വിജയ ശതമാനമുള്ളത്.

സംസ്ഥാനത്തെ 83 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. ഇതില്‍ എട്ടെണ്ണം ഗവണ്‍മെന്റ് സ്‌കൂളുകളാണ്. ഹയര്‍ സെക്കന്‍ഡറി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍: www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.nic.in, www.results.itschool.gov.in, www.examresults.kerala.gov.in, www.prd.kerala.gov.in, www.educationkerala.gov.in.

വിഎച്ച്എസ്‌സി ഫലം: www.keralaresults.nic.in, www.prd.kerala.gov.in, www.results.kerala.nic.in, itmission.kerala.gov.in, www.results.itschool.gov.in, www.results.kerala.gov.in, www.vhse.kerala.gov.in

This post was last modified on May 15, 2017 2:33 pm