1809 ജനുവരി 4: ബ്രെയ്ലി ലിപി വികസിപ്പിച്ചെടുത്ത ഫ്രഞ്ചുകാരനായ ലൂയീ ബ്രെയില്‍ ഫ്രാന്‍സിലെ ഒരു ചെറിയ പട്ടണമായ കൂവ്രെയില് ജനിച്ചു. നാലു വയസ് പ്രായമുള്ള കാലത്ത് ഒരു മൂങ്ങയുമായി കളിക്കവേ അതിന്റെ ആക്രമണത്തില്‍ ലൂയിയുടെ ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു.
ഒരു അന്ധവിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് 1821-ല്‍ ചെറുപ്പക്കാരനായ ഒരു പട്ടാളക്കാരന്, ചാള്‍സ് ബാര്‍ബിയര്‍ വിദ്യാലയത്തില്‍ വന്ന് താന്‍ വികസിപ്പിച്ചെടുത്ത ആശയ വിനിമയ സംവിധാനം പ്രദര്‍ശിപ്പിച്ചു. യുദ്ധമുന്നണിയിലെ സൈനികര്‍ക്ക് രാത്രി വെളിച്ചത്തിന്റെയും സംസാരത്തിന്റെയും ആവശ്യമില്ലാതെ ആശയവിനിമയം നടത്താന്‍, പൊന്തി നില്ക്കുന്ന പന്ത്രണ്ട് കുത്തുകള്‍ ഉപ്യോഗിക്കുന്ന രഹസ്യ സന്ദേശ സംവിധാനമായിരുന്നു, ‘രാത്രി എഴുത്ത്’ എന്നു പേരിട്ട ആ സംവിധാനം.
അതിനുശേഷം കാഴ്ച്ചയില്ലാത്തവര്‍ക്ക് വേണ്ടി ലൂയി പൊന്തി നില്ക്കുന്ന ആറ് കുത്തുകളുടെ എഴുതാനും വായിക്കാനുമുള്ള മികച്ച, ലളിതമായ ഒരു വിനിമയ സംവിധാനം രൂപപ്പെടുത്തി. ലോകത്തെങ്ങുമുള്ള അന്ധര്‍ക്ക് ബ്രെയ്ലീ ലിപി പുതിയ ജീവിതം നല്കിയെങ്കില്, 1847-ലെ ഈ ദിവസത്തില്‍ കയ്യിലൊതുങ്ങുന്ന, കൊണ്ടുനടക്കാവുന്ന തന്റെ ആദ്യത്തെ കൈത്തോക്ക് സാമുവല്‍ കോള്‍ട് യുഎസ് സര്‍ക്കാരിന് വിറ്റു.
This post was last modified on January 4, 2018 12:55 pm
Leave a Comment