X

വിവേചനം: ചെന്നൈയില്‍ സ്വവര്‍ഗരതിക്കാര്‍ ആശുപത്രികളെ ഒഴിവാക്കുന്നു

ചെന്നൈയിലുള്ള സ്വവര്‍ഗ്ഗരതിക്കാരായ പുരുഷന്മാര്‍ ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കുവാന്‍ മടിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ആശുപത്രികളില്‍ നിന്ന് നേരിടേണ്ടിവരുന്ന വിവേചനപരമായ പെരുമാറ്റാമാണ് ഇവരെ സങ്കോചിപ്പിക്കുന്നത്. സ്വവര്‍ഗരതിക്കാരായ പത്തില്‍ ഏഴുപേര്‍ക്കും ആശുപത്രികളില്‍ നിന്ന് കയപ്പേറിയ അനുഭവമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എച്ച് ഐ വി/എസ് ടി ഐ ടെസ്റ്റുകള്‍ക്ക് വിധേയരാകാനായി തങ്ങളുടെ ലിംഗഭേദം അറിയേക്കേണ്ടിവരുമ്പോഴാണ് ഇവര്‍ക്കെതിരെ പരിഹാസങ്ങളും കുത്തുവാക്കുകളും ഉയരുന്നത്. സ്വവര്‍ഗരതിക്കാരില്‍ എച്ച് ഐ വി പകരാന്‍ സാധ്യത കൂടുതലാണെന്നിരിക്കെയാണ് ടെസ്റ്റുകള്‍ നടത്താന്‍ ഇവര്‍ മടിക്കുന്നത്. വിശദമായി വായിക്കൂ.

http://timesofindia.indiatimes.com/city/chennai/Homosexuals-face-harassment-at-hospitals-in-Chennai-finds-study/articleshow/45016715.cms?utm_source=facebook.com&utm_medium=referral&utm_campaign=TOI

This post was last modified on November 3, 2014 10:55 am