X

ഹോണ്ടയുടെ രണ്ടാമത്തെ സെല്‍ഫ് ബാലന്‍സിഗ് (ഇലക്ട്രിക്‌) ബൈക്ക് കണ്‍സെപ്റ്റ് ഉടന്‍

ചേസിസില്‍ ഇലക്ട്രിക് മോട്ടറുണ്ടാകും. ഇത് ഡ്രൈവ് ഷാഫ്റ്റിലൂടെ റിയര്‍ വീലിനെ പ്രവര്‍ത്തിപ്പിക്കും. ഇടതുഭാഗത്താണ് ചാര്‍ജിംഗ് പോയിന്റ്.

ഹോണ്ടയുടെ രണ്ടാമത്തെ സെല്‍ഫ് ബാലന്‍സിംഗ് ബൈക്ക് കണ്‍സെപ്റ്റ് വരാനിരിക്കുന്ന ടോക്കിയ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ആദ്യമാണ്, ആദ്യത്തെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്. ഹോണ്ട NC700 അവതരിപ്പിച്ചത് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലായിരുന്നു. ആദ്യത്തേത് പെട്രോള്‍ എഞ്ചിന്‍ ആയിരുന്നെങ്കില്‍ ഇത്തവണത്തേത് ഇലക്ട്രിക് ആണ്. Riding Assist-e എന്നാണ് പേരിട്ടിരിക്കുന്നത്. ജിറോസ്‌കോപ്‌സിന് പകരം റോബോട്ടിക് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ബൈക്കിന്റെ ഘടന ഏതാണ്ട് ആദ്യ കണ്‍സെപ്റ്റിന്റേത് പോലെ തന്നെ. ചേസിസില്‍ ഇലക്ട്രിക് മോട്ടറുണ്ടാകും. ഇത് ഡ്രൈവ് ഷാഫ്റ്റിലൂടെ റിയര്‍ വീലിനെ പ്രവര്‍ത്തിപ്പിക്കും. ഇടതുഭാഗത്താണ് ചാര്‍ജിംഗ് പോയിന്റ്.

This post was last modified on October 1, 2017 6:42 pm