X

യൂത്ത് ഹോസ്റ്റല്‍ സഞ്ചാരികള്‍ക്കുള്ളതാണ്

അമ്പതുകളുടെ പടിവാതിലിലെത്തിയ ശേഷമാണ് ഞാന്‍ നല്ലൊരു സഞ്ചാരിയാവുന്നതും അന്തിക്ക് കൂടണയാന്‍ പറ്റിയ കേന്ദ്രങ്ങളാണ് യൂത്ത് ഹോസ്റ്റലുകള്‍ എന്ന് മനസിലാക്കുന്നതും. ഒറ്റക്കുള്ള യാത്രകളില്‍ മാത്രമല്ല, ഭാര്യ കൂടെയുള്ളപ്പോഴും, അടുത്ത ചങ്ങാതിമാരോ, മക്കളോ കൂടെയുള്ളപ്പോഴും ഈ പതിവിന് മാറ്റം വരുത്തിയിട്ടില്ല, ഏത് കാലവും പരിമിത വിഭവനായിരുന്നത് കൊണ്ട് പ്രത്യേകിച്ചും.

യൂത്ത് ഹോസ്റ്റലുകള്‍ യുവാക്കള്‍ക്കു വേണ്ടിയല്ലേ എന്ന ചോദ്യം ശരി. അന്തിയോടെ അവിടെ ചേക്കേറുന്ന കിളികളില്‍ എണ്‍പതു ശതമാനവും 25 വയസിനു താഴെയുള്ളവര്‍ തന്നെ. പക്ഷെ, യുവത്വം പിന്നിട്ടവര്‍ക്കു നേരെ യൂത്ത്‌ഹോസ്റ്റലുകള്‍ വാതില്‍ കൊട്ടിയടയ്ക്കാറില്ല. വാസ്തവത്തില്‍ ഒരു സഞ്ചാരിക്ക് എങ്ങിനെയാണ് യുവത്വം നഷ്ടപ്പെടുക? രോഗമോ അവശതയോ പോലുള്ള പ്രകൃതിനിയമങ്ങള്‍ തടയിടും വരെ സഞ്ചാരിയുടെ പ്രായം കുടുന്നതേ ഇല്ല. വിശദമായി വായിക്കുക

http://www.mathrubhumi.com/yathra/theme_tourism/offtrack/article/131482/index.html

This post was last modified on December 21, 2014 2:07 pm