X

മുസ്ലിം യുവാവിനെ മര്‍ദ്ദിച്ചതിനു ജയിലിലടക്കപ്പെട്ട ഗോരക്ഷകന്‍ സൂപ്പര്‍ താരമായി

ഒരു ‘ഗോരക്ഷകന്‍’ പശുമോഷ്ടാവ് എന്നാരോപിച്ച് റിയാസ് എന്ന വ്യക്തിയെ മര്‍ദ്ദിക്കുന്ന വീഡിയോ 2015 ജൂണില്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന ആ സംഭവത്തിന്റെ വീഡിയോ രാജ്യം മുഴുവന്‍ എത്തിയിരുന്നു.

വീഡിയോയില്‍ ‘പശുമോഷ്ടാവിനെ’ മര്‍ദ്ദിക്കുന്നയാള്‍ കുറേക്കാലം ജയിലിലായിരുന്നു. അയാള്‍ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു വെല്ലുവിളിയാണ് എന്ന് സ്ഥലത്തെ അധികാരികള്‍ തിരിച്ചറിയുകയും മുസ്ലിം യുവാവിനെ മര്‍ദ്ദിച്ച കുറ്റത്തിന് ജയിലില്‍ അടയ്ക്കുകയുമായിരുന്നു.

എന്നാല്‍ ഇന്നയാള്‍ ഒരു സ്വയം പ്രഖ്യാപിത ഹീറോ ആയിരിക്കുകയാണ്. സ്ഥലത്തെ പ്രധാന നേതാവും. ചെയ്ത ധീരകൃത്വം ഗോമാതാവിനെ കള്ളന്റെ കരങ്ങളില്‍ നിന്നും രക്ഷിച്ചു എന്നതും. വിവേക് പ്രേമി എന്ന ഈ വ്യക്തി ഇപ്പോള്‍ സ്ഥലത്ത് 30 ഓളം ഗോരക്ഷാ സംഘങ്ങള്‍ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാണ്.

ഇയാള്‍ക്ക് ഒരു വീരപരിവേഷം നല്‍കിയിരിക്കുകയാണ് ഗോരക്ഷകര്‍.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/otq25r

This post was last modified on August 12, 2016 1:16 pm