X

മെസ്സിയും അഫ്രീദിയും; ലയണല്‍ മെസ്സിയുടെ തിരിച്ചുവരവ് ട്വിറ്ററില്‍ ചര്‍ച്ചയാകുന്ന വിധം

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ച് മാസങ്ങള്‍ക്കു ശേഷം ആ തീരുമാനം പിന്‍വലിച്ച അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവ് ട്വിറ്ററില്‍ എന്തെല്ലാം പ്രതികരണങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയുന്നത് കൗതുകമാണ്. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു കോപ്പ അമേരിക്കയിലെ തോല്‍വിക്കു പിന്നാലെ മെസ്സി നടത്തിയ വിരമിക്കല്‍ തീരുമാനം. ആ തീരുമാനം പിന്‍വലിച്ചതില്‍ ആശ്വസിക്കുന്നവരും ആഹ്ലാദിക്കുന്നവരും ഉണ്ട്. എന്നാല്‍ മറ്റു ചിലര്‍ ഉഗ്രന്‍ ട്രോളുകളോടുകൂടിയാണ് മെസിയെ സ്വാഗതം ചെയ്യുന്നത്. മെസ്സി ദേശീയ ടീമില്‍ നിന്നും മാറി നിന്നത് താടി വളര്‍ത്താനും മുടിയില്‍ ചായം പൂശാനുമാണെന്ന തരത്തിലുള്ള കളിയാക്കലാമ് കൂടുതല്‍. ഇപ്പോള്‍ സ്വര്‍ണനിറത്തിലുള്ള തലമുടിയുമായാണല്ലോ മെസ്സിയുടെ പുത്തന്‍ രൂപം. അതു തന്നെ ട്രോളിനു കാരണം. അതിനിടയില്‍ ചിലര്‍ പറയുന്നത് ക്രിസ്ത്യാനോ റൊണാള്‍ഡോ യൂറോ കപ്പ് നേടിയതു കണ്ടിട്ടാണ് മെസ്സി തിരിച്ചുവന്നതെന്നാണ്. മെസ്സിയും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയും ഒരുപോലെയാമെന്നും ചിലര്‍ കണ്ടെത്തി; രണ്ടുപേരും വിരമിക്കല്‍ പ്രഖ്യാപിക്കുകയും പിന്നീട് തിരിച്ചു വരുന്നതിലും വിരുതന്മാരാണത്രേ!

വിശദമായി വായിക്കാം;http://goo.gl/N48GZ1

This post was last modified on August 13, 2016 11:51 pm

Related Post
Leave a Comment