X

പാവം ആണുങ്ങള്‍, തെറിച്ച പെണ്ണുങ്ങള്‍ !

അലക്‌സാന്ദ്ര പെട്രി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ആളുകള്‍ കാലാവസ്ഥയല്ല.

ഞാനതൊന്നു വിശദമാക്കാം.

ഒരു മനുഷ്യന്റെ നിരന്തരമായ നിരാശകളിലൊന്ന് മറ്റുള്ളവര്‍ നിങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല എന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ശ്രമിച്ചുനോക്കാം. ചാഞ്ഞും ചെരിഞ്ഞുമൊക്കെ. സാഹചര്യത്തിനനുസരിച്ച് പെരുമാറി നോക്കാം. അവര്‍ പറയുന്നതരം വസ്ത്രം ധരിക്കാം, അവര്‍ ഒഴിവാക്കാന്‍ പറയുന്ന എല്ലാ സ്ഥലങ്ങളും ഒഴിവാക്കാം. എന്നിട്ടോ? എന്നിട്ടും ഒന്നുമില്ല. മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ക്ക് ഒരു നിയന്ത്രണവുമില്ല. അല്ലെങ്കില്‍, നിങ്ങള്‍ അവരുടെ അമ്മയായിരിക്കണം. എന്നാല്‍പ്പോലും അത് വലിയ സമരമാണ്.

എന്നിട്ടും ഉപദേശം നല്കുമ്പോള്‍ ആളുകള്‍ ഈ കുഴിയില്‍ വീഴുന്നു; ലോകം നിങ്ങളോട് എങ്ങനെ പെരുമാറുമെന്നത് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവുമെന്ന ധാരണയില്‍. ഒരുപറ്റം ലളിതമായ ചട്ടങ്ങളനുസരിച്ചാല്‍ മോശമായ ഒന്നും സംഭവിക്കില്ല.

ആയിക്കോട്ടെ, അങ്ങനെയായിരിക്കാം. ചിലപ്പോഴൊക്കെ. വളരെ ഭയാനകമായ, മുഖമില്ലാത്ത പ്രകൃതി ശക്തികളില്‍ നിന്നുള്ള അപകടങ്ങളാണ് നിങ്ങള്‍ നേരിടേണ്ടി വരുന്നതെങ്കില്‍ ഇത് ഏതാണ്ട് ശരിയാകും. നിങ്ങള്‍ അള്‍ട്രാ വയലറ്റ് രശ്മികളെയോ, പേമാരിയെയോ ഒക്കെ നേരിടുമ്പോള്‍ ചില കരുതലുകളൊക്കെ എടുക്കാം അത് നിങ്ങളുടെ ചര്‍മ്മത്തെ രക്ഷിച്ചേക്കും, അല്ലെങ്കില്‍ മുടി നനയാതെ സൂക്ഷിച്ചേക്കും. നിങ്ങള്‍ക്ക് മഴയെ തടയാനാവില്ല. പക്ഷേ ഒരു കുടയുണ്ടെങ്കില്‍ നനയാതെ രക്ഷപ്പെടാം. തീയുമായോ, ചില രാസവസ്തുക്കളുമായോ ഇടപെടുമ്പോള്‍ ചില സുരക്ഷാ വസ്ത്രങ്ങളൊക്കെ ധരിക്കാം.

നിര്‍ഭാഗ്യവശാല്‍,ചില അപകടങ്ങള്‍ക്ക് മുഖമുണ്ട്.

അതിനെ നേരിടുന്നത് അത്ര എളുപ്പമല്ല. നിങ്ങളിനി എത്ര തയ്യാറെടുത്താലും ശരി. ലോകത്തുള്ള എന്തു വസ്ത്രം ധരിച്ചാലും, ഏതൊക്കെ ലേപനം പുരട്ടിയാലും, തട്ടും തടവുമേല്‍ക്കാതെ രക്ഷപ്പെടാനാവില്ല. കാരണം മറ്റുള്ളവരുടെ പെരുമാറ്റം, അതിനു നിങ്ങളല്ലല്ലോ, അവരല്ലേ ഉത്തരവാദികള്‍.

ഇത് വിശ്വസിക്കാന്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. അത്തരക്കാര്‍ ഏറെയും ആണുങ്ങളാണ്. അവര്‍ പറയുന്നതൊന്ന് കേട്ടുനോക്കൂ. നേരത്തെ ഒരു സ്ത്രീ തെരഞ്ഞെടുത്ത ഒരു കാര്യമാണ് അവരുടെ ഓരോ പ്രവര്‍ത്തിക്കും കാരണമെന്ന്. സത്യത്തില്‍ അങ്ങനെ ചെയ്യുന്നതിലോ, ചെയ്യാതിരിക്കുന്നതിലോ എല്ലാം അവര്‍ നിസ്സഹായരാണെന്ന്.

ഒരു വഴക്കില്‍നിന്നും ഒഴിഞ്ഞുപോവുകയാണോ? തെരുവിലൂടെ നടന്നുപോകുന്ന അപരിചതയെക്കണ്ടൊരു ചൂളംവിളിയില്ലേ? അല്പം മദ്യപിച്ചൊരു സുഹൃത്തിന് കുറച്ചു വെള്ളം കൊടുക്കുമ്പോള്‍, ഒന്നു മാറിനില്‍ക്കാന്‍ അവള്‍ പറയുമ്പോള്‍ കേള്‍ക്കുന്നുണ്ടോ? അവരും ആലോചനയും ധാരണയും ഉള്ള മനുഷ്യജീവികളാണെന്ന് നമ്മള്‍ ധരിച്ചപോലെ.
ഭീതിദമായെന്തെങ്കിലും സംഭവിക്കുമ്പോള്‍ ഈ ആളുകളൊക്കെ തലകുലുക്കിത്തുടങ്ങും. അയാള്‍,’ഒന്നുറക്കെ പറഞ്ഞതേയുള്ളൂ,’ അവര്‍ പറയും. ‘എന്ത്,’ അവര്‍ അമ്പരക്കും,’അങ്ങനെ സംഭവിക്കുമെന്ന് അവള്‍ക്കറിയില്ലായിരുന്നോ?

ഒടുവില്‍, അതവളുടെ തലയിലാണ്.

സ്ത്രീകള്‍ക്ക് കിട്ടുന്ന ഉപദേശങ്ങളുടെ ധാരാളിത്തം നോക്കിയാല്‍, എന്തൊരു ശക്തിയാണ് നമുക്കെന്ന് നിങ്ങള്‍ അമ്പരക്കും. ഒരു കുപ്പായമിടാന്‍ ഞാന്‍ തീരുമാനിച്ചാല്‍, വാസ്തവത്തില്‍ ഞാന്‍ തീരുമാനിക്കുന്നത് ചുറ്റുമുള്ള ആണുങ്ങളുടെ പ്രതികരണം എന്തായിരിക്കും എന്നാണ്. ഒരു പാവാടയിട്ടാല്‍, തീര്‍ത്തും അപരിചിതരായ ആളുകളെക്കൊണ്ടു ചൂളമടിപ്പിക്കാനും, പൂച്ചക്കരച്ചിലിന്നുമൊക്കെ പ്രേരിപ്പിക്കുന്ന ശക്തി എനിക്കുണ്ട്. അവര്‍ക്കിതിലൊരു പങ്കുമില്ല കേട്ടോ. അതെല്ലാം എന്റെ വകയാണ്.

ചിലപ്പോഴൊക്കെ കാലുറയിട്ടാലും ഇതിനൊക്കെ ധാരാളമാണ്. അപ്പോള്‍, നാം നമ്മുടെ പെരുമാറ്റത്തിന് മാത്രമല്ല, ചുറ്റുമുള്ളവരുടെ പെരുമാറ്റത്തിന് കൂടി ഉത്തരവാദിയാണ് എന്നു സാരം. ഇക്കാര്യങ്ങളെക്കുറിച്ചുള്ള ആരോഗ്യകരമായ ചിന്തയുടെ രീതിയല്ല ഇത്. പ്രത്യേകിച്ചും ഗാര്‍ഹിക പീഡനങ്ങളുടെ കാര്യത്തില്‍

ബെസ്റ്റ് ഓഫ് അഴിമുഖം 

ആണാണോ പെണ്ണിന്റെ ഉടമ?
ഓരോ സ്ത്രീയും പറയാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍
എന്റെ ഭര്‍ത്താവിനെ നിശ്ചയിച്ചത് ഞാനല്ല
അവളൊന്നുറക്കെ നിലവിളിച്ചിരുന്നെങ്കില്‍…
പെണ്‍കുട്ടികള്‍ എടുക്കുന്ന സെല്‍ഫികള്‍

.ഇതിപ്പോള്‍ എത്ര കുഴഞ്ഞുമറിഞ്ഞിരിക്കുന്നു എന്നാണ് നമ്മളിപ്പോള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നത്. കുറഞ്ഞത്, നമ്മള്‍ തുടങ്ങി എന്നെങ്കിലും ഞാന്‍ പ്രതീക്ഷിക്കുന്നു. അതത്ര സങ്കീര്‍ണ്ണമൊന്നുമല്ല. സ്ത്രീകള്‍ തങ്ങള്‍ക്കെതിരായ ആക്രമങ്ങളെ തടയാന്‍ എങ്ങനെയാണ് മുന്‍കരുതല്‍ നടപടികള്‍ എടുക്കേണ്ടതെന്ന് ഉപദേശിച്ച ESPN അവതാരകന്‍ സ്റ്റീഫന്‍ എ സ്മിത്തിനെ താത്ക്കാലികമായി അവര്‍ പുറത്താക്കി. ‘പ്രകോപനം’ ഒഴിവാക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. ബാള്‍ടിമോര്‍ റെവന്‍സിന്റെ റെയ് റൈസിനും ഗാര്‍ഹികപീഡന വിഷയത്തില്‍ പുറത്തിരിക്കേണ്ടി വന്നു.


അയ്യോ! ആളുകള്‍ കാലാവസ്ഥയല്ല. അത് പാഞ്ഞുവരുന്ന കാറോ, പേപ്പട്ടിയോ പോലെ വേഗം കുറക്കാന്‍ പറ്റാത്ത ഒന്നല്ല ആളുകള്‍. അവര്‍ നിര്‍മ്മാണതകരാറുള്ള തീവണ്ടികളെപ്പോലെ നിയന്ത്രണം വിട്ടുപോവുകയൊന്നുമില്ല. അവര്‍ക്ക് തീരുമാനമെടുക്കാനുള്ള ശേഷിയുണ്ട്. പക്ഷേ, സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളുടെ കുത്തൊഴുക്ക് കണ്ടാല്‍ അവര്‍ക്കതിന് കഴിവില്ലെന്ന് നിങ്ങള്‍ ന്യായമായും ധരിച്ചേക്കും.

അവസാനമായി, പതുക്കെ, വേദനയോടെ ഇതെന്തു മണ്ടത്തരമാണെന്ന് നമ്മള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നു.

പെണ്‍വാദത്തിനെതിരെ പെണ്ണുങ്ങള്‍ (Women Against Feminism) ഒരു യഥാര്‍ത്ഥ മുന്നേറ്റമാകുന്നതിന് അപകടകരമായ വിധം അടുത്തുള്ള ഒരു ഫെയ്‌സ്ബുക് കൂട്ടായ്മയാണ്. അല്ലെങ്കില്‍ത്തന്നെ, ആര്‍ക്കുവേണം പെണ്‍വാദത്തെ? എന്നാണ് അവര്‍ ചോദിക്കുന്നത്. പക്ഷേ, ആരും നമ്മളെ തട്ടുന്നില്ലെന്ന് നമ്മളുറപ്പുവരുത്തണമെന്ന് ആളുകള്‍ പറയുന്നിടത്തോളം നമുക്കത് വേണമെന്നാണ് എനിക്കു തോന്നുന്നത്.

അത് സ്ത്രീകളെ ഇരകളാക്കുന്നില്ല. നിങ്ങള്‍ ഒരു ഇരയാണെന്ന് പറയുന്നതും, നിങ്ങള്‍ക്ക് മറ്റുള്ളവരുടെ പെരുമാറ്റം നിയന്ത്രിക്കാനാവുന്ന വിധം പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് അസംബന്ധമാണെന്നു പറയുന്നതും,അവര്‍ ചെയ്യുന്നതിന് നിങ്ങള്‍ ഉത്തരവാദിയാണെന്ന് പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

ആളുകള്‍ പ്രകൃതി ശക്തികളൊന്നുമല്ല. അതിപ്പോള്‍ റെയ് റൈസായാലും, സ്റ്റീഫന്‍ എ സ്മിത്തായാലും.

 

This post was last modified on September 2, 2014 9:29 am