X

നിങ്ങള്‍ വരുമെന്ന് ഞാന്‍ കരുതിയില്ല. നന്ദി.. നന്ദി..

‘നിങ്ങള്‍ ഒരിക്കലും വരില്ലെന്നാണ് ഞാന്‍ കരുതിയത്. ഒരുപാട് നന്ദിയുണ്ട്. നന്ദി.. നന്ദി.. എനിക്ക് നിങ്ങളുടെ കാല്‍ക്കല്‍ ഒന്ന് ചുംബിക്കണം.’ മൊസൂളിലെ ഐഎസ് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുത്തിയ ഇറാഖ് പട്ടാളക്കാരോട് 10 വയസുകാരി ആയിഷ പറഞ്ഞ ഹൃദയഭേദകമായ വാക്കുകള്‍ കേട്ട് സൈനികന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു. ബാല്യത്തിന്റെ നിഷ്‌കളങ്കത വിട്ടുമാറാത്ത അവളെ അവര്‍ കൈകളില്‍ വാരി എടുത്താണ് സ്വതന്ത്ര്യത്തിന്റെ ലോകത്തേക്ക് കൂട്ടികൊണ്ടുവന്നത്.

കാഫര്‍ എന്ന ഗ്രാമം ഐ എസ് തീവ്രവാദികള്‍ പിടിച്ചെടുത്തതോടെ ആണ് കുഞ്ഞ് അയിഷയുടെ ജീവിതം മാറി മറിയുന്നത്. ‘എന്റെ ഗ്രാമത്തിലെ കുറെ കുട്ടികളെ അവര്‍ കൊണ്ട് പോയി. എന്റെ അച്ഛനെയും മറ്റു പലരെയും ആ തീവ്രവാദികള്‍ കൊലപ്പെടുത്തി. അമ്മയുടെ കൈവശമുള്ള ആഭരണവും പണവുമെല്ലാം അവര്‍ മേടിച്ചു. ഞങ്ങളുടെ പക്കല്‍ ഇപ്പോള്‍ ഒന്നും ഇല്ല.’ ആയിഷ സൈനികരോട് പറഞ്ഞു.

കാഫിര്‍ സ്ഥിതി ചെയ്യുന്ന മൊസൂള്‍ 2014 തൊട്ട് ഐഎസിന്റെ അധീനതയിലാണ്. 3000 മുതല്‍ 4500 വരെ ജിഹാദികളാണ് മൊസൂള്‍ കൈയടക്കി വെച്ചിരിക്കുന്നത്. ഇവര്‍ നാട്ടുകാരെ മറയാക്കിയാണ് സൈന്യത്തോട് പോരാടുന്നത്. അതിനാല്‍ ഇറാഖ് സൈന്യത്തിന് മൊസൂള്‍ ജനതയെ രക്ഷിക്കുകയെന്നത് ശ്രമകരമായൊരു ദൗത്യം തന്നെയാണ്.

ആയിഷയെക്കുറിച്ച് കൂടുതല്‍ വായിക്കാൻ https://goo.gl/istbjV

This post was last modified on October 27, 2016 10:21 am