മലവിസര്‍ജ്ജനം കഴിഞ്ഞ ശേഷം ആസനം കഴുകാന്‍ സഹായിക്കുന്ന ഹോസ് വിദേശസഞ്ചാരിയായ റയാന്‍ ബ്രോഡെറിക്കിന് വലിയ സൈദ്ധാന്തിക പ്രശ്‌നമായിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമാണ് ഇത്തരത്തില്‍ ഒരെണ്ണം കണ്ടെതെന്നാണ് അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇന്ത്യയിലെ മിക്ക ഹോട്ടലുകളിലേയും ശൗച്യാലയങ്ങളിലും ഇതുപയോഗിക്കുന്നുണ്ട് എന്ന വസ്തുത അദ്ദേഹത്തെ ഞെട്ടിക്കുന്നു. ഇതുപയോഗിച്ചാല്‍ പാന്റ് മുഴുവന്‍ നനഞ്ഞ് കുളിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എന്നാല്‍ അങ്ങനെയല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പുതിയ ആശയം പാശ്ചാത്യരും പരീക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പക്ഷെ ശൗച്യാലയങ്ങളില്‍ കാണുന്ന ബക്കറ്റും കപ്പും അദ്ദേഹത്തെ ഞെട്ടിക്കുക തന്നെ ചെയ്യുന്നു. അത് പരീക്ഷിക്കാനുള്ള ധൈര്യം റയാന് ഇതുവരെ ലഭിച്ചിട്ടില്ല. 2017 ഇത്തരം ഹോസുകളുടെ വര്‍ഷമാക്കി മാറ്റാനുള്ള ആഹ്വാനത്തോടെയാണ് അദ്ദേഹം തന്റെ ലേഖനം അവസാനിപ്പിക്കുന്നത്. റയാന്റെ രസകരമായ നിരീക്ഷണങ്ങളും കൂടുതല്‍ ചിത്രങ്ങളും വീക്ഷിക്കാം: https://goo.gl/Iyp2kG
This post was last modified on December 13, 2016 2:48 am
Leave a Comment