X

നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും? എന്‍ഡിടിവിയെ വിലക്കിയതിനെതിരെ രാവിഷ് കുമാര്‍

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ചോദ്യങ്ങളുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി ഇന്ത്യയുടെ പ്രമുഖ ന്യൂസ് അവതാരകനുമായ രാവിഷ് കുമാര്‍. എന്‍ഡിടിവി ഇന്ത്യയെ ഒരു ദിവസത്തേക്ക് വിലക്കിയ പശ്ചാത്തലത്തില്‍ ചാനലിന്റ പ്രൈം ടൈംമില്‍ വിത്യസ്ത അവതരണങ്ങളും ചോദ്യങ്ങളുമായിട്ടാണ് രാവിഷ് കുമാര്‍ കഴിഞ്ഞ ദിവസം എത്തിയത്.

എപ്പോഴാണ് അധികാരികളും പോലീസും ചോദ്യങ്ങള്‍ക്ക് അതീതരായത്. അധികാരം എന്നാല്‍ ഉത്തരവാദിത്വമാണ്. അതല്ലാത്ത അധികാരം മറ്റെന്തോ ആണ്. നമ്മള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നമ്മള്‍ക്ക് സ്വതന്ത്രരായി സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നമ്മള്‍ എന്തു ചെയ്യും? രാവിഷ് കുമാര്‍ ചോദിക്കുന്നു.


രണ്ട് മൂക അഭിനേതാക്കളുമായിട്ടായിരുന്നു രാവിഷ് കുമാര്‍ എന്‍ഡിടിവി ഇന്ത്യ ചാനലിന്റെ പ്രൈം ടൈംമിലെ പ്രത്യേക പരിപാടിയില്‍ കഴിഞ്ഞ ദിവസം എത്തിയത്. പരിപാടിക്കിടെ മൂക അഭിനേതാക്കളെ അവതരിപ്പിച്ച്, ചോദ്യങ്ങള്‍ക്ക് അതീതരായ അധികാരികളെ കൃത്യമായി വിമര്‍ശിക്കുന്നുണ്ട് രാവിഷ് കുമാര്‍.

Read More: https://goo.gl/r7Fw6J


This post was last modified on November 5, 2016 1:01 pm