കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2018 ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്കാരിക മന്ത്രി എകെ ബാലന് ഡെലിഗേറ്റ് ഫീസായ 2000 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. ഡെലിഗേറ്റ് ഫീസ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് കൈമാറി രണ്ടാമത്തെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് ആയി എകെ ബാലനും രജിസ്റ്റര്‍ ചെയ്തു.
മുഖ്യമന്ത്രിയും താനും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യ പാസുകള്‍ അനുവദിക്കുന്നതല്ല എന്ന് മന്ത്രി എകെ ബാലന്‍ പറയുന്നു. ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്‍െറയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
This post was last modified on November 9, 2018 8:24 pm
Leave a Comment