X

ഐ എഫ് എഫ് കെ; ഒറ്റാലിന് സുവര്‍ണ ചകോരം

അഴിമുഖം പ്രതിനിധി

ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സമാപനം. മേളയുടെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ സ്വന്തമാക്കി. ഇരുപതുവര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാള ചിത്രം സുവര്‍ണ ചകോരം സ്വന്തമാക്കുന്നത്. സുവര്‍ണ ചകോരത്തിനു പുറമെ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ഫിപ്രസ്‌കി പുരസ്‌കാരവും ഒറ്റാല്‍ സ്വന്തമാക്കി. ഒറ്റാലിലെ അഭിനേതാക്കള്‍ക്കും പ്രത്യേക പുരസ്‌കാരം ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളിക്കാണ്.

ഏഷ്യന്‍ ചലചച്ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഇസ്രായേല്‍ ചലച്ചിത്രമായ യോന സ്വന്തമാക്കി. ഷാഡോ ബിഹൈന്‍ഡ് ദ മൂണിന്റെ സംവിധായകനായ ജൂന്‍ റോബിള്‍സ് ലാന മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഇറാനിയന്‍ സംവിധായകനായ ദെരിയൂഷ് മെഹര്‍ജ്യൂയിക്കാണ് ആജീവാനന്ത നേട്ടത്തിനുള്ള പുരസ്‌കാരം.

 

This post was last modified on December 12, 2015 8:43 am