X

ഇഫ്താർ വിരുന്നൊരുക്കുന്ന വിഷ്ണുക്ഷേത്രം; ഇത് മലപ്പുറത്തിന്റെ പെരുമ!

ഏതാണ്ട് 700 പേർക്കുള്ള ഭക്ഷണം തയ്യാറാക്കും. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഈ ഇഫ്താർ വിരുന്ന നടക്കുക.

വിശുദ്ധ റംസാൻ മാസം മലപ്പുറം എങ്ങനെയാണ് ആഘോഷിക്കുന്നതെന്നറിയാൻ താൽപര്യമുള്ളവരുടെ എണ്ണം കൂടിയിട്ടുണ്ട്. മലപ്പുറത്തിനു പുറത്ത്, പ്രത്യേകിച്ചും കേരളത്തിനു പുറത്ത്, വിശേഷിച്ചും ഉത്തരേന്ത്യൻ നാടുകളിൽ നിന്നാണ് ഈ താൽപര്യം വരുന്നത്. മാറിവന്ന രാഷ്ട്രീയ കാലാവസ്ഥ മൂലം സംഭവിച്ചതാണിത്. എന്നാൽ, ആരെയും അറിയിക്കാനല്ലാതെ വർഷങ്ങളായി മലപ്പുറത്തെ ലക്ഷ്മി നരസിംഹ മൂർത്തി വിഷ്ണുക്ഷേത്രത്തിൽ റംസാൻ നാളുകളിൽ ഒരു വിശുദ്ധ കർമ്മം നടക്കും. പ്രദേശത്തെ എല്ലാ മുസ്ലിം കുടുംബങ്ങളെയും ക്ഷണിച്ച് ഒരു വലിയ ഇഫ്താർ വിരുന്ന് ഇവിടെ വർഷാവർഷം സംഘടിപ്പിച്ചു വരുന്നു.

വെജിറ്റബിൾ ബിരിയാണി, പഴങ്ങൾ, പാനീയങ്ങള്‍ തുടങ്ങിയവ ഒരുക്കും ക്ഷേത്രഭാരവാഹികളും വിശ്വാസികളും. ഏതാണ്ട് 700 പേർക്കുള്ള ഭക്ഷണം തയ്യാറാക്കും. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് ഈ ഇഫ്താർ വിരുന്ന നടക്കുക.

ഉത്സവത്തിന്റെ രണ്ടാംനാളിലാണ് ഇഫ്താർ സംഘടിപ്പിക്കാറുള്ളതെന്ന് ക്ഷേത്രത്തിന്റെ സെക്രട്ടറി മോഹനൻ നായർ പറയുന്നു. ജാതിമതരാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചാണ് പരിപാടി സംഘടിപ്പിക്കാറുള്ളത്. ഇത്തവണയും അങ്ങനെത്തന്നെ: മോഹനൻ നായർ വ്യക്തമാക്കി.

കഴിഞ്ഞവർഷം ക്ഷേത്രം നടത്തിയ ഇഫ്താർ വിരുന്ന് വൻ വിജയമായിരുന്നെന്ന് ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ കെ മാമ്മു പറയുന്നു.

This post was last modified on May 24, 2018 6:24 pm