X

പെണ്‍കുട്ടികളെ സ്‌കൂളിലേക്ക്‌ മടക്കി കൊണ്ടുവരുന്ന ആണ്‍കുട്ടികള്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം കാലങ്ങളായി ലോകം നേരിടുന്ന പ്രശ്‌നമാണ്; പ്രത്യേകിച്ച് ഇന്ത്യയില്‍. വിദ്യാഭ്യാസത്തിന്റെ വഴിയില്‍ നിന്നും പകുതിയില്‍ മടങ്ങേണ്ടി വരുന്ന, അല്ലെങ്കില്‍ ആഗ്രഹിച്ചിട്ടും അങ്ങോട്ട് വരാന്‍ കഴിയാതെ പോകുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ തിരിച്ചു ക്ലാസ് റൂമുകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എഡ്യുകേറ്റ് ഗേള്‍സ് എന്ന സംഘടന. 

ഇതിലൊരു പ്രത്യേകതയുണ്ട്. ഈ സംഘടനയിലെ 60 ശതമാനത്തോളം പ്രവര്‍ത്തകരും ആണ്‍കുട്ടികളാണ്.

ലോകത്ത് അത്രയൊന്നും പതിവില്ലാത്ത ഈ പ്രവര്‍ത്തനം നടക്കുന്നത് രാജസ്ഥാനിലാണ്. ഈ സേവനത്തെ കുറിച്ച് വിശദമായി വായിക്കുക: http://www.huffingtonpost.in/2015/04/19/india-education_n_7094216.html?utm_hp_ref=india

This post was last modified on April 19, 2015 8:38 pm