X

അഗസ്റ്റവെസ്റ്റ്‌ലാന്റ്: 22000 യൂറോ ‘ഫാമിലി’ക്ക് കൊടുത്തതായി മിലാന്‍ കോടതി രേഖകള്‍

ഏതാണ് ഈ 'ഫാം' എന്ന് പരാമര്‍ശിക്കപ്പെടുന്ന ഫാമിലി എന്ന് രേഖകള്‍ വ്യക്തമാക്കുന്നില്ല.

അഗസ്റ്റവെസ്റ്റലാന്റ് അഴിമതി കേസില്‍ ഇറ്റാലിയിലെ മിലാന്‍ കോടതി വിധിന്യായം, സ്വിറ്റ്‌സര്‍ലാന്റിന്റെ പക്കലുള്ള രേഖകള്‍ പരാമര്‍ശിക്കുന്നതായും ഇതില്‍ 22000 യൂറോ ഒരു കുടുംബത്തിന് നല്‍കിയതായി പറയുന്നതായും എന്‍ഡിടിവി റിപ്പോര്‍ട്ട. രണ്ട് മാസം കൊണ്ട്, രണ്ട് തവണയായി (11000 യൂറോ വീതം) ഈ കുടുംബത്തിന്റെ അക്കൗണ്ടിലേയ്ക്ക് ഇട്ടു. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍, മറ്റൊരു ഇടനിലക്കാരനായ ഗയ്‌ഡോ ഹാഷ്‌കേയ്ക്ക് അയച്ച കത്തില്‍ പറയുന്നത് നഷ്ടപരിഹാര തുകയായാണ് പണം നല്‍കിയത് എന്നാണ്.

ഏതാണ് ഈ ‘ഫാം’ എന്ന് പരാമര്‍ശിക്കപ്പെടുന്ന ഫാമിലി എന്ന് രേഖകള്‍ വ്യക്തമാക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് അഗസ്റ്റയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ആ ഫാമിലി സോണിയ ഗാന്ധിയുടെ ഫാമിലി ആണെന്നാണ് അവരുടെ ആരോപണം. അതേസമയം പ്രതികളായ മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി, ബന്ധുക്കളായ സന്ദീപ് ത്യാഗി, ജൂലി ത്യാഗി, ടോക്‌സ ത്യാഗി എന്നിവരെക്കുറിച്ചാണ് ഫാമിലി എന്ന് പറയുന്നത് എന്നാണ് ഇറ്റാലിയന്‍ പ്രോസിക്യൂഷന്റെ ഭാഗമായവര്‍ പറയുന്നത്. അതേസമയം എപി എന്ന് ഉദ്ദേശിക്കുന്നത് സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഫാം എന്നാല്‍ ഫാമിലിയാണെന്നും ബുര്‍ എന്നാല്‍ ബ്യൂറോക്രാറ്റുകള്‍ (ഉദ്യോഗസ്ഥര്‍) എന്നാണെന്നും ഗയ്‌ഡോ ഹാഷ്‌കെ മിലാന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂടുതല്‍ വിശദീകരണം ഇത് സംബന്ധിച്ച് ഹാഷ്‌കെയുടെ ഭാഗത്ത് നിന്നുണ്ടായില്ല. എപി എന്നതുകൊണ്ട് ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്ക് അറിയില്ലെന്നും ഹാഷ്‌കെ കോടതിയില്‍ പറഞ്ഞിരുന്നു.

സിബിഐ ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ത്യയില്‍ ആര്‍ക്കെല്ലമാണ് കരാര്‍ ഉറപ്പിക്കുന്നതിനായി കൈക്കൂലി നല്‍കിയത് എന്നതടക്കമുള്ള വിവരങ്ങളാണ് മിഷേലില്‍ നിന്ന് സിബിഐ തേടുന്നത്. അതേസമയം എന്തൊക്കെ തെളിവുകളാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ സിബിഐയുടെ പക്കലുള്ളതെന്ന് വ്യക്തമല്ല. ഈ വര്‍ഷം ജനുവരിയില്‍ മിലാന്‍ കോടതി ക്രിസ്റ്റിയന്‍ മിഷേല്‍ അടക്കം എല്ലാ പ്രതികളേയും വെറുതെവിട്ടിരുന്നു. എസ് പി ത്യാഗിക്കെതിരായ പ്രധാന ആരോപണം കോപ്റ്റര്‍ ടെണ്ടര്‍ 6000 മീറ്ററില്‍ നിന്ന് 4500 മീറ്ററാക്കി അഗസ്്റ്റയെ സഹായിച്ചു എന്നായിരുന്നു. എന്നാല്‍ ത്യാഗി വ്യോമസേന മേധാവി ആയതിന് മുമ്പ് തന്നെ ഇത് മാറിയിരുന്നതായി മിലാന്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കലിന്റെ കൈമാറ്റം എത്തുക ഗാന്ധി കുടുംബത്തിലേക്കോ?

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്: ക്രിസ്റ്റ്യൻ മിഷേലിലൂടെ സിബിഐ എന്താണ് ചെയ്യാനുദ്ദേശിക്കുന്നത്?

അഗസ്റ്റവെസ്റ്റ്ലാന്റ്: ക്രിസ്റ്റ്യന്‍ മിഷേലിന്റെ ബാങ്ക് ഇടപാടുകള്‍ കണ്ടെത്തുന്നതില്‍ തടസം

“അയാള്‍ എന്തൊക്കെ രഹസ്യങ്ങളാണ് പുറത്തുവിടുക എന്ന് ആര്‍ക്കറിയാം?” അഗസ്റ്റ വെസ്റ്റ് ലാന്റില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

This post was last modified on December 7, 2018 9:20 am