X

നോട്ടുനിരോധന വർഷം 88 ലക്ഷം നികുതിദായകർ റിട്ടേൺ ഫയൽ ചെയ്തില്ല; തൊഴിൽ നഷ്ടപ്പെട്ടിരിക്കാമെന്ന് ഉദ്യോഗസ്ഥർ

നികുതി റിട്ടേണ്‍ അപേക്ഷകൾ ഇത്തരത്തിൽ കുറയുന്നത് ദശകങ്ങൾക്കിടെ ഇതാദ്യമാണ്.

നോട്ടുനിരോധനം നടന്ന സാമ്പത്തിക വർഷത്തിൽ നികുതി റിട്ടേണിനു വേണ്ടിയുള്ള അപേക്ഷകളിൽ‌ വൻതോതിൽ കുറവുണ്ടായെന്ന് റിപ്പോർട്ട്. 2016-17 വർഷത്തിൽ ഈ കുറവ് പത്തിരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്. 2015-16 വർഷത്തില്ഡ 8.56 ലക്ഷം പേരാണ് റിട്ടേൺ അപേക്ഷ ഫയൽ ചെയ്തിരുന്നത്. 2016-17 വർഷത്തിൽ ഇത് 88.04 ലക്ഷമായി ഉയർന്നു. സാമ്പത്തിക വ്യവസ്ഥയിലുണ്ടായ മരവിപ്പ് നിമിത്തം തൊഴിൽ നഷ്ടപ്പെട്ടതാകാം ഇതിനു കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

നോട്ടുനിരോധനം നടത്തിയതു മൂലം 2016-17 വർഷത്തിൽ പുതിയ 1.06 കോടി നികുതിദായകരുണ്ടായെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നോട്ടുനിരോധനത്തിന്റെ ഭീകരമുഖം വെളിപ്പെടുത്തുന്ന വാർത്ത വരുന്നത്. ഇന്ത്യൻ എക്സ്പ്രസ്സാണ് ആദായനികുതി വിഭാഗത്തിൽ നിന്നും ശേഖരിച്ച രേഖകളിൽ നിന്നുള്ള വെളിപ്പെടുത്തലുകളുമായി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

നികുതി റിട്ടേണ്‍ അപേക്ഷകൾ ഇത്തരത്തിൽ കുറയുന്നത് ദശകങ്ങൾക്കിടെ ഇതാദ്യമാണ്. 2012-13 സാമ്പത്തിക വർഷത്തിൽ 52.39 ലക്ഷം പുതിയ നികുതിദായകരാണ് സൃഷ്ടിക്കപ്പെട്ടിരുന്നു. അതേ വർഷത്തിൽ 37.54 ലക്ഷം പേർ‌ റിട്ടേണുകൾ ഫയൽ ചെയ്തിരുന്നില്ല. ഈ പ്രവണത വർഷംതോറും അനുകൂലമായ രീതിയിലാണ് വളർന്നു കൊണ്ടിരുന്നത്. 2015-16 എത്തുമ്പോൾ 85.75 ലക്ഷം പുതിയ നികുതിദായകര്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി. 8.56 ലക്ഷം പേർ മാത്രമാണ് പ്രസ്തുത വർഷം റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ രാജ്യം കൈവരിച്ച സാമ്പത്തിക വളർച്ചയുടെ സ്വാഭാവിക പരിണതി സംഭവിക്കവെയാണ് പെട്ടെന്ന് നോട്ടുനിരോധനം നടന്നത്.

സാധാരണ ഗതിയിൽ നികുതി റിട്ടേണുകളില്ലായ്മ ആദായനികുതി വകുപ്പിന്റെ നയം നടപ്പാക്കലിലുള്ള പരാജയമായിട്ടാണ് കണക്കാക്കപ്പെടാറ്. എന്നാൽ ഇങ്ങനെ കുത്തനെയുണ്ടായ വർധനയ്ക്കു കാരണം ഉദ്യോഗസ്ഥരുടെ പ്രശ്നമല്ല, വന്‍തോതിൽ തൊഴിൽനഷ്ടമുണ്ടാകുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

This post was last modified on April 4, 2019 8:10 am

Related Post
Leave a Comment