X

‘ഇന്ന് രാത്രി വേണ്ട’: മോദിയുടെ ജനസംഖ്യാ നിയന്ത്രണത്തെ കളിയാക്കി കാർട്ടൂൺ വരച്ച സതീഷ് ആചാര്യയെ അധിക്ഷേപിച്ച് സംഘപരിവാർ പ്രൊഫൈലുകൾ

ഇത്തരം അധിക്ഷേപങ്ങളിലൂടെ തന്റെ കാർ‌ട്ടൂൺ ന്യായീകരിക്കപ്പെടുന്നതായും സതീഷ് ആചാര്യ പറഞ്ഞു. ഇത്തരം തന്ത്രങ്ങളിലൂടെ തന്നെ വരയ്ക്കുന്നതിൽ നിന്നും തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ കാർട്ടൂണാക്കിയ പ്രശസ്ത കാർ‌ട്ടൂണിസ്റ്റ് സതീഷ് ആചാര്യയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രൊഫൈലുകൾ. തന്നെയും തന്റെ കുഞ്ഞു മകളെയും ചേർത്തു വെച്ച് അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടി കാർട്ടൂണിസ്റ്റ് രംഗത്തെത്തുകയും ചെയ്തു. താൻ പല രാഷ്ട്രീയ നേതാക്കളെയും പാർട്ടികളെയും വിമർശിച്ച് കാർട്ടൂൺ വരച്ചിട്ടുണ്ടെങ്കിലും ഇത്രയും താഴ്ന്ന നിലവാരത്തിൽ ഇന്നുവരെ ആരും പ്രതികരിക്കുകയുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്ക് ധാരാളം മോദി ഭക്തർ സുഹൃത്തുക്കളായിട്ടുണ്ടെന്നും അവർപോലും തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അധിക്ഷേപം നടത്തുന്ന ഭക്തന്മാർ ഹിന്ദു സംസ്കാരത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നവരാണ്. പക്ഷെ അവർ ഹിന്ദു സംസ്കാരത്തെ ഓരോ ദിവസവും നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും സതീഷ് ആചാര്യ പറഞ്ഞു.

ഇത്തരം അധിക്ഷേപങ്ങളിലൂടെ തന്റെ കാർ‌ട്ടൂൺ ന്യായീകരിക്കപ്പെടുന്നതായും സതീഷ് ആചാര്യ പറഞ്ഞു. ഇത്തരം തന്ത്രങ്ങളിലൂടെ തന്നെ വരയ്ക്കുന്നതിൽ നിന്നും തടയാൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണം ദേശാഭിമാനത്തിന്റെ ഒരു വകഭേദമാണെന്ന് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ മോദി പ്രസ്താവിച്ചിരുന്നു. ഇതിനെ ആധാരമാക്കിയാണ് സതീഷ് ആചാര്യയുടെ കാർട്ടൂൺ. ഭാര്യയോട് കിടപ്പറയിൽ വെച്ച് ഭർത്താവ് ഇങ്ങനെ പറയുന്നു: “ഇന്ന് വേണ്ട പൊന്നേ, ഭാരത് മാതാ കി ജയ്!”

കാർട്ടൂൺ താഴെ കാണാം.