മോദി സർക്കാരിന്റെ റാഫേൽ കരാർ അഴിമതിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗാനം വൈറലാകുന്നു. രാഷ്ട്രീയഹാസ്യം നിറഞ്ഞ വരികളാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഐസി തൈസി ഡെമോക്രസി എന്ന പൊളിറ്റിക്കൽ സറ്റയർ ഗ്രൂപ്പാണ് യൂടൂബിൽ ‘റാഫേൽ സോങ്’ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴിയും ഈ ഗാനം പ്രചരിക്കുന്നുണ്ട്. ഐസി തൈസി ഡെമോക്രസി സംഘാംഗമായ രാഹുൽ റാം ആണ് റാഫേൽ സോങ് ഈണം നൽകി പാടിയിരിക്കുന്നത്. സഞ്ജയ് രജൗറയും വരുൺ ഗ്രോവറുമാണ് വരികളെഴുതിയത്.
അധികാരികളും അഴിമതിക്കാരും തമ്മിലുള്ള സനാതനമായ ബാന്ധവത്തെക്കുറിച്ചാണ് ഈ പാട്ട് പറയുന്നതെന്ന് യൂടൂബിൽ നൽകിയ വിവരണം പറയുന്നു.
Leave a Comment