സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല തർക്കങ്ങൾ പരിഹരിക്കാൻ ഒറ്റ ട്രിബ്യൂണലിലേക്ക് മാറ്റാനും കേസുകളിന്മേൽ രണ്ട് വർഷത്തിനകം തീരുമാനം കൈക്കൊള്ളാനുമുള്ള ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമായി. നിലവിൽ നദീജല തർക്കങ്ങൾ പ്രത്യേക ട്രിബ്യൂണലുകളിലാണുള്ളത്. ഇവയ്ക്ക് തീര്‍പ്പ് വരാതെ അനന്തമായി നീളുകയുമാണ്.
ഈ പുതിയ ട്രിബ്യൂണൽ സ്ഥിരം സ്ഥാപനമായിരിക്കും. ജല തർക്കങ്ങളെല്ലാം ഇതിലേക്ക് വരും. ഇതുകൂടാതെ ജല തര്‍ക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാര്‍ ഒരു സമിതിയെയും രൂപീകരിക്കും. ഡിസ്പ്യൂട്ട് റസൊല്യൂഷൻ കമ്മിറ്റീ എന്ന ഈ സമിതി തർക്കങ്ങൾ താമസം കൂടാതെ പരിഹരിക്കാനുള്ള നടപടികളെടുക്കും. പരമാവധി ഒന്നര വർഷത്തിനുള്ളിൽ പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുക. ഇങ്ങനെ പരിഹരിക്കാൻ കഴിയാത്ത തർക്കങ്ങൾ ട്ര്യൂണലിലേക്ക് വിടും.
കുട്ടികൾക്കെതിരായ ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ((POCSO) നിയമത്തിലെ ഭേദഗതിയും കാബിനറ്റ് അംഗീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിലെ ശിക്ഷ കൂടുതൽ കടുത്തതാക്കുന്നതാണ് ഈ ഭേദഗതി. മരണശിക്ഷ അടക്കമുള്ളവ കൂട്ടിച്ചേർത്താണ് നിയമം വന്നിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വീഡിയോകൾക്കെതിരെയും കടുത്ത പിഴയും ജയിൽശിക്ഷയും നൽകുന്ന വകുപ്പുകളും പുതിയ ഭേദഗതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ട്രാൻസ്ജെൻഡർ പേഴ്സൺസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ബില്ലാണ് മറ്റൊന്ന്. ട്രാൻജെൻഡറുകൾക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിന് പിന്തുണ നല്‍കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.
This post was last modified on July 10, 2019 9:31 pm
Leave a Comment