കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്തതിനു പിന്നാലെ അമിത് ഷാ നടത്തിയത് നിരവധി യോഗങ്ങള്‍. ബിജെപി നേതാക്കളുമായും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായും തന്റെ ജൂനിയര്‍ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ പ്രത്യേകമായി കണ്ട് സംസ്ഥാനത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ ആരാഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും അദ്ദേഹം അന്വേഷണങ്ങള്‍ നടത്തിയതായി അറിയുന്നു.
രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവുമാണ് മോദി സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് അമിത് ഷാ ഒരു ട്വീറ്റില്‍ പറഞ്ഞു. മോദിയുടെ നേതൃത്വത്തിന്‍കീഴില്‍ താന്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നില്‍ ആഭ്യന്തരമന്ത്രാലയം ഏല്‍പ്പിച്ചു തന്ന മോദിയുടെ വിശ്വാസത്തിന് ഷാ നന്ദി പറയുകയും ചെയ്തു ഹിന്ദിയിലെഴുതിയ ട്വീറ്റില്‍.
ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അമിത് ഷാ യോഗങ്ങള്‍ നടത്തി. വിശദമായ ഒരു പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ നടത്തി. തന്റെ ജൂനിയര്‍ മന്ത്രിമാരായ ജികെ റെഡ്ഢി, നിത്യാനന്ദ് റായ് എന്നിവരുമായും ഷാ കൂടിക്കാഴ്ച നടത്തി. ഏതാണ്ട് ഒരു മണിക്കൂറോളം ഈ കൂടിക്കാഴ്ച നീണ്ടു.
എല്ലാ ആഭ്യന്തര സെക്രട്ടറിമാരോടും പ്രസന്റേഷന്‍ നടത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ ഇതിലേക്ക് കടക്കും.
അതെസമയം ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവര്‍ത്തനരീതി എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകള്‍ പലവിധത്തില്‍ പുറത്തുവരുന്നുണ്ട്. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും ശക്തമായി നടപ്പാക്കുമെന്ന് ആഭ്യന്തരസഹമന്ത്രിയായി ചുമതലയേറ്റ ജി കിഷന്‍ റെഡ്ഢി പ്രസ്താവിച്ചിരുന്നു. രാജ്യത്തെ ഭീകരരുടെ ഒളിത്താവളമാണ് ഹൈദരാബാദ് എന്ന പ്രസ്താവനയും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.
ഹൈദരാബാദിനെ സംബന്ധിച്ചുള്ള പ്രസ്താവന വ്യാപകമായി വിമര്‍ശിക്കപ്പെട്ടപ്പോഴും കിഷന്‍ റെഡ്ഢി പിന്‍വാങ്ങുകയുണ്ടായില്ല.
This post was last modified on June 2, 2019 9:45 am
Leave a Comment