X

ഇന്ത്യയുടെ ക്രിക്കറ്റ് വിജയത്തെ ‘മറ്റൊരു മിന്നലാക്രമണ’മെന്ന് വിശേഷിപ്പിച്ച് അമിത് ഷാ

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രംഗത്തു വന്നു. ടീം ഇന്ത്യയെ ഓര്‍ത്ത് എല്ലാവരും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് സ്റ്റേഡിയത്തില്‍ പാകിസ്താന്‍ ടീമിനു മേല്‍ ഇന്ത്യ നേടിയ ആധികാരിക വിജയത്തെ ‘ഇന്ത്യയുടെ മറ്റൊരു മിന്നലാക്രമണം’ എന്നു വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യ നേടിയ വിജയത്തെ അഭിനന്ദിക്കുമ്പോഴാണ് ഷാ കളി കാര്യത്തോടുപമിച്ച് സംസാരിച്ചത്. എല്ലാ ഇന്ത്യാക്കാരും ഈ വിജയത്തെ ആഘോഷിക്കണമെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രംഗത്തു വന്നു. ടീം ഇന്ത്യയെ ഓര്‍ത്ത് എല്ലാവരും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജയിക്കുമെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതായും അത് സംഭവിച്ചുവെന്നുമായിരുന്നു സ്പോട്സ് സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണം.

ഇന്ത്യക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പാകിസ്താന്‍ നേരത്തെ പുറത്തിറക്കിയ വിവാദ വീഡിയോയെയും പരാമര്‍ശിച്ചു. തങ്ങളുടെ സ്വയംവിമര്‍ശിക്കുന്ന വീഡിയോയിലൂടെ ട്വിറ്ററിനെ കൂടുതല്‍ എന്റര്‍ടെയ്നിങ് ആക്കിത്തീര്‍ത്തു പാകിസ്താന്‍ എന്ന് അവര്‍ പരിഹസിച്ചു. കോണ്‍ഗ്രസ്സും ടീം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി.

മഴയെ തുടര്‍ന്ന് 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആറ് വിക്ക്റ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടാനെ പാക്കിസ്ഥാന്‌ കഴിഞ്ഞുള്ളു. 35 ഓവറില്‍ പാക്കിസ്ഥാന്‍ 166 ന് ആറ് എന്ന സ്‌കോറില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് വിജയ ലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചു. ശേഷിക്കുന്ന അഞ്ച് ഓവറില്‍ 136 റണ്‍സ് എന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് വലിയ കടമ്പയായിരുന്നു. ഒടുവില്‍ 89 റണ്‍സിന്റെ പരാജയം പാക്കിസ്ഥാന്‍ വഴങ്ങി. ഇന്ത്യ ഉയര്‍ത്തിയ 336 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് പാക്കിസ്ഥാന് തുടക്കത്തിലെ പിഴച്ചു.

This post was last modified on June 17, 2019 8:04 am