ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രശസ്ത ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തകയും പൊതുപ്രവർത്തകയുമായ അപ്സര റെഡ്ഢിയെ ദേശീയ മഹിളാ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു. രാഹുൽ ഗാന്ധിയാണ് ഈ തീരുമാനത്തിനു പിന്നിൽ.
ചരിത്രത്തിലാദ്യമായാണ് കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഒരു ട്രാൻസ്ജെൻഡർ വരുന്നത്. മറ്റു ദേശീയ പാർട്ടികളുടെ ഉന്നത നേതൃത്വങ്ങളിലും ട്രാൻസ്ജെൻഡറുകൾ ഇതുവരെ വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
2016ൽ എഐഎഡിഎംകെയിൽ ചേർന്നാണ് ഇവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ജയലളിതയുടെ മരണശേഷം ശശികലയ്ക്കൊപ്പമാണ് ഇവർ നിന്നത്.
Leave a Comment