X

ജ്ഞാനപീഠ പുരസ്കാരം അമിതാവ് ഘോഷിന്

2007ൽ അമിതാവ് ഘോഷിന് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷിന് ജ്ഞാനപീഠ പുരസ്കാരം. വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന് ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. ജ്ഞാനപീഠം ട്രസ്റ്റാണ് ഈ അവാർ‌ഡ‍് നൽകുന്നത്.

ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.

2007ൽ അമിതാവ് ഘോഷിന് പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്താരത്തിന് താൻ പരിഗണിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അമിതാവ് ഘോഷ് പ്രതികരിച്ചു.

1956 ജൂലൈ 11 ന് കല്‍ക്കത്തയിലാണ് അമിതാവ് ഘോഷ് ജനിച്ചത്.

Leave a Comment