ഇന്ത്യയിലെ രണ്ട് കോടി പത്ത് ലക്ഷം വനിതകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരാകുന്നത് എന്തുകൊണ്ടാണ് എന്നാണ് ബിബിസി പരിശോധിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ വോട്ട് ചെയ്യാന്‍ വളരെയധികം താല്‍പര്യം കാണിക്കുന്നവര്‍ തന്നെയാണെന്നും ഈ വര്‍ഷം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ പോളിംഗ് ബൂത്തിലെത്താനിടയുണ്ട് എന്നും ബിബിസി റിപ്പോര്‍ട്ടര്‍ പറയുന്നു. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും കുറഞ്ഞത് ഒരു വനിത ഉദ്യോഗസ്ഥ. വനിത പൊലീസുകാരുമുണ്ടാകും. എന്നിട്ടും ഇത്രയധികം സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകുന്നില്ല. ഇതിന് സാമൂഹ്യമായ കാരണങ്ങളുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളെ ഒരു പ്രത്യേക മണ്ഡലം തന്നെയായാണ് കരുതുന്നത്. കുറഞ്ഞ വിലയ്ക്ക് പാചകവാതകം, സ്‌കോളര്‍ഷിപ്പുകള്‍, കോളേജില്‍ പോകാന്‍ സൈക്കിള്‍ – ഇങ്ങനെ വാഗ്ദാനങ്ങള്‍. എന്നിട്ടും ഏതാണ്ട് ശ്രീലങ്കയിലെ ജനസംഖ്യയോളം വരുന്ന അത്രയും സ്ത്രീകള്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കുന്നില്ല. The Verdict: Decoding India’s Elections എന്ന പുതിയ പുസ്തകത്തില്‍ തിരഞ്ഞെടുപ്പ് വിദഗ്ധരായ പ്രണോയ് റോയിയും ദൊറാബ് സൊപാരിവാലയും ഇതേക്കുറിച്ച് പറയുന്നുണ്ട്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പട്ടികയില്‍ ഇടം പിടിക്കാത്ത വനിതകളില്‍ പകുതിയലധികം പേരും. അതായത് രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും ശരാശരി 38000 സ്ത്രീകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇടം കിട്ടാതെ പോകുന്നു. യുപിയില്‍ ഓരോ മണ്ഡലത്തിലും ശരാശരി 80,000 വനിത വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയിലില്ല.
സാമ്പത്തിക വിദഗ്ധരായ ഷമിക രവിയും മുദിത് കപൂറും കണക്കാക്കിയത് രാജ്യത്ത് ആറരക്കോടിയിലധികം സ്ത്രീകള്‍ വോട്ടര്‍പട്ടികയില്‍ പുറത്താണ് എന്നാണ്. വീടുകളില്‍ വോട്ടര്‍ വെരിഫിക്കേഷനെത്തുന്ന ഉദ്യോഗസ്ഥരില്‍ നല്ലൊരു പങ്കും സ്ത്രീകളാണ്. സര്‍ക്കാരിന്റെ ടിവി, റേഡിയോ പരിപാടികള്‍ തുടങ്ങിയവ സ്ത്രീകളെ രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള പോളിംഗ് സ്‌റ്റേഷനുകളുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത്രയധികം സ്ത്രീകള്‍ വോട്ടര്‍ പട്ടികയില്‍ ഇല്ല എന്ന ചോദ്യമുണ്ട്. വിവാഹിതരായി ഭര്‍തൃഗൃഹങ്ങളിലേയ്ക്ക് പോകുന്ന വലിയൊരു വിഭാഗം പേര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത് കൊണ്ടാണോ. തിരിച്ചറിയല്‍ കാര്‍ഡിനായി സ്ത്രീകളുടെ ഫോട്ടോ എടുക്കാന്‍ അധികൃതരെ കുടുംബാംഗങ്ങള്‍ അനുവദിക്കാത്തത് കൊണ്ടാണോ. സ്ത്രീകളുടെ വോട്ടവകാശം അടിച്ചമര്‍ത്തപ്പെടുന്നുണ്ടോ. ഇതിനെതിരായ സാമൂഹ്യമായ ചെറുത്തുനില്‍പ്പുകള്‍ വളരെ ചെറിയ തോതിലേ ഉള്ളൂ എന്ന് പ്രണോയ് റോയ് പറയുന്നു. 1951-52ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 24 വനിത സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് രാജ്യത്ത് ആകെയുണ്ടായിരുന്നത്. 2014ല്‍ 660ലധികം വനിതാ സ്ഥാനാര്‍ത്ഥികള്‍.
വായനയ്ക്ക്: https://goo.gl/YqkDzA
This post was last modified on March 14, 2019 3:48 pm
Leave a Comment