X

ചരിത്രത്തില്‍ ഇന്ന്: 1950 ജനുവരി 26ന്‌ ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക് രാജ്യമാകുന്നു

1947 നവംബര്‍ 4 ന് ഭരണഘടനയുടെ ആദ്യരൂപരേഖ പാര്‍ലമെന്റിനു മുന്നില്‍ പരിശോധനക്കായി സമര്‍പ്പിച്ചു. ഇതിനായി സഭ 166 ദിവസം ഒത്തുകൂടി.

1950 ജനുവരി 26
ഇന്ത്യന്‍ പരമാധികാര റിപ്പബ്ലിക് രാജ്യമാകുന്നു

1947 ഓഗസ്റ്റ് 15 നു ഇന്‍ഡ്യക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഒരു റിപ്പബ്ലിക് രാജ്യമായി അവരോധികപ്പെടുന്നത് 1950 ജനുവരി 26 നാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്‍കുന്നതിന് വേണ്ടി സ്വതന്ത്ര്യലബ്ദിക്കു ശേഷം ഡോ. ബി. ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്ടിംഗ് കമ്മിറ്റി നിയോഗികപ്പെട്ടു. 1947 നവംബര്‍ 4 ന് ഭരണഘടനയുടെ ആദ്യരൂപരേഖ പാര്‍ലമെന്റിനു മുന്നില്‍ പരിശോധനക്കായി സമര്‍പ്പിച്ചു. ഇതിനായി സഭ 166 ദിവസം ഒത്തുകൂടി. രണ്ടു വര്‍ഷവും 11 മാസം നീണ്ട കാലയളവില്‍ശേഷം ജനുവരി 24 1950 നു ഭരണഘടന അംഗീകരിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നു. അന്ന് മുതല്‍ എല്ലാ വര്‍ഷവും ജനുവരി 26 റിപ്പബ്ലിക് ദിനമായി രാജ്യം ആഘോഷിക്കുന്നു.

2001 ജനുവരി 26
ഗുജറാത്തില്‍ ഭൂകമ്പം

2001 ജനുവരി 26 നു രാജ്യം റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഴുകിയപ്പോള്‍ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥനമായ ഗുജറാത്ത് തകരുകയായിരുന്നു. രാജ്യത്തെ നടുക്കിയ ഈ ഭൂകമ്പ ദുരന്തത്തില്‍ 20,000 ജീവനാണ് പൊലിഞ്ഞത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയിയ ഭൂകമ്പത്തിന്റെ ഉത്ഭവം ഗുജറാത്തിലെ കച്ച് ജില്ലയായിരുന്നു. രാജ്യം അഭിമുഖീകരിക്കണ്ടി വന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് ഗുജറാത്ത് ഭൂകമ്പം.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

This post was last modified on January 26, 2019 10:37 am