പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ ‘സേവനവാര’ (Seva Saptah)മായി ആഘോഷിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഈ പരിപാടികളുടെ ഉത്ഘാടനം ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഇന്ന് നിര്‍വഹിച്ചു. ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ തറ വൃത്തിയാക്കി കൊണ്ടാണ് അമിത് ഷാ ഇത് നിര്‍വഹിച്ചത്.
രാവിലെ എയിംസിലെത്തിയ അമിത് ഷാ, പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, കേന്ദ്രമന്ത്രി വിജയ് ഗോയല്‍, ഡല്‍ഹി എംഎല്‍എ വിജേന്ദര്‍ ഗുപ്ത തുടങ്ങിയവര്‍ രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്ക് മധുരം വിതരണം ചെയ്തു. തുടര്‍ന്നാണ് എയിംസിന്റെ തറ തുടച്ചു കൊണ്ട് ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. “ജീവിതം മുഴുവന്‍ രാജ്യത്തിനും അവിടുത്തെ പാവങ്ങള്‍ക്ക് വേണ്ടിയും ഉഴിഞ്ഞു വച്ചിട്ടുള്ളയാളാണ് പ്രധാനമന്ത്രി മോദി. അതുകൊണ്ടു തന്നെ ഇത്തരത്തിലൊരു സേവനവാരം നടത്തിയാണ് അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ളത്”-അമിത് ഷാ പറഞ്ഞു.
രാജ്യമൊട്ടാകെ 14 മുതല്‍ 20 വരെയുള്ള സമയത്ത് ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ സ്ഥലങ്ങളിലും രക്തദാന ക്യാമ്പ്, ഡിബേറ്റുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 17-നാണ് മോദിയുടെ 69-ാം ജന്മദിനം.
ഗുജറാത്ത് സര്‍ക്കാര്‍ അന്ന് നമാമി ദേവി നര്‍മദേ മഹോത്സവ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന പരിപാടിയില്‍ മോദി പങ്കെടുക്കും എന്നാണ് കരുതുന്നത്. ഒപ്പം സ്കൂളുകളിലും മറ്റും മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
“ഈ രാജ്യത്തെ പാവപ്പെട്ടവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അത് നരേന്ദ്ര മോദിയാണ്. അതുകൊണ്ടാണ് ഈ മാസം 14 മുതല്‍ 20 വരെ സേവനവാരമായി ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുള്ളതെ”ന്ന് പാര്‍ട്ടി വക്താവ് അുണ്‍ സിംഗ് ഇന്നലെ പറഞ്ഞു. മോദി നടത്തിയിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ അടക്കമുള്ളവയുടെ എക്സിബിഷനുകളും സംഘടിപ്പിക്കുന്നുണ്ട്.
Read Azhimukham: എന്തുകൊണ്ടാണ് മരട് ഫ്ലാറ്റുകള്‍ പൊളിക്കേണ്ടി വരുന്നത്? തുടക്കം മുതല്‍ ക്രമക്കേട്, നിയമലംഘനം, അഴിമതി; വിവാദത്തിന്റെ പൂര്‍ണ വിവരങ്ങള്‍
This post was last modified on September 14, 2019 1:11 pm