X

ഉഡുപ്പിയിലെ അദാനി വൈദ്യുതി പ്ലാന്റിന് 5 കോടിയുടെ അടിയന്തര പിഴയിട്ട് ഗ്രീന്‍ ട്രിബ്യൂണല്‍

ട്രിബൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പവര്‍ പ്ലാന്റ്, സെന്‍ട്രല്‍ പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കാണിച്ചിരിക്കുന്നത്.

കര്‍ണാടക, ഉഡുപ്പിയിലെ അദാനിയുടെ വൈദ്യുതി പ്ലാന്റിന് 5 കോടിയുടെ അടിയന്തര പിഴയിട്ട് ഗ്രീന്‍ ട്രിബ്യൂണല്‍. പ്രാദേശിക സാമൂഹിക പ്രവര്‍ത്തകരുടെ പ്രതിഷേധത്തെയും പരാതിയെയും തുടര്‍ന്ന് എലൂരിലെ അദാനി ഉഡുപ്പി പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പാരിസ്ഥിതിക അനുമതി നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ റദ്ദാക്കുകയായിരുന്നു.

2020 ഓടെ 2×800 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റാക്കി മാറ്റുവാന്‍ 2017 ഓഗസ്റ്റിനായിരുന്നു പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നത്. പ്ലാന്റ് നിലനില്‍ക്കുന്ന ഭൂപ്രദേശങ്ങളില്‍ പാരിസ്ഥിക മലിനീകരണം ഉണ്ടാകുമെന്ന് കാട്ടിയാണ് അനുമതി പിന്‍വലിച്ചത്. 2010ലെ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ആക്ട് സെക്ഷന്‍ 20 പ്രകാരം നിര്‍ബന്ധമായും അടയ്‌ക്കേണ്ട ‘മാലിന്യ കൂലി’യും (polluter pays) കൂടാതെ പരിസ്ഥിതിയ്ക്കുണ്ടാകുന്ന കോട്ടങ്ങള്‍ കണക്കിലെടുത്ത് നഷ്ടപരിഹാരവും പ്ലാന്റ് അടയ്ക്കണമെന്നും വിദഗ്ദ്ധരുടെ സമിതി വിലയിരുത്തിയിരുന്നു.

ട്രിബൂണലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പവര്‍ പ്ലാന്റ് സെന്‍ട്രല്‍ പോല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കാണിച്ചിരിക്കുന്നത്.

This post was last modified on March 21, 2019 12:55 pm