X

ട്രംപ് ഒരു ‘ഇഡിയറ്റ്’; വൈറ്റ് ഹൗസ് ‘ഭ്രാന്തന്മാരുടെ നഗര’മായി മാറി: വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകൾ

വാട്ടർഗേറ്റ് സ്കാൻഡൽ പുറത്തുകൊണ്ടു വന്ന് 1970കളിൽ തന്നെ താരമായി മാറിയ മാധ്യമപ്രവർത്തകനാണ് വുഡ്‌വാർഡ്

യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പെരുമാറ്റങ്ങളിൽ വിഭ്രാന്തിയിലായ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകളുമായി പുതിയ പുസ്തകം. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയ ജോൺ കെല്ലിയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

വിഖ്യാത മാധ്യമപ്രവർത്തകൻ ബോബ് വുഡ്‌വാർഡിന്റെ പുതിയ പുസ്തകത്തിലാണ് ജോൺ കെല്ലിയുടെ വാക്കുകളുള്ളത്. പ്രസിഡണ്ടിനെ സ്വകാര്യ സംഭാഷണങ്ങളിൽ ജോൺ കെല്ലി ‘ഇഡിയറ്റ്’ എന്നാണ് വിശേഷിപ്പിക്കാറുള്ളതെന്ന് പുസ്തകം പറയുന്നു. വൈറ്റ് ഹൗസിലെ ഇപ്പോഴത്തെ സാഹചര്യം വിഭ്രാന്തി നിറഞ്ഞതാണെന്നും, ‘ഭ്രാന്തന്മാരുടെ നഗരമായി’ അത് മാറിയിട്ടുണ്ടെന്നും കെല്ലി പറയുന്നുണ്ട്.

കഴിഞ്ഞ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണം ശക്തി പ്രാപിച്ചതോടെ ട്രംപിന് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണെന്ന് ജോൺ കെല്ലി പറയുന്നതായി പുസ്തകത്തിലുണ്ട്. അങ്ങേയറ്റത്തെ ഭീതിയിലാണ് പ്രസിഡണ്ട് ഇപ്പോൾ കഴിയുന്നത്.

വാട്ടർഗേറ്റ് സ്കാൻഡൽ പുറത്തുകൊണ്ടു വന്ന് 1970കളിൽ തന്നെ താരമായി മാറിയ മാധ്യമപ്രവർത്തകനാണ് വുഡ്‌വാർഡ്