X

സാലറി ചാലഞ്ച് ഏറ്റെടുത്ത് മൻമോഹൻ സിങ്: ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും

ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ സാലറി ചാലഞ്ച് ഏറ്റെടുക്കപ്പെടുന്നുണ്ട്.

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ സാലറി ചാലഞ്ചിന് കൂടുതൽപ്പേരുടെ പിന്തുണ. മുൻ പ്രധാനമന്ത്രി ഡോ. മന്‍മോഹൻസിങ് സാലറി ചാലഞ്ച് ഏറ്റെടുത്തു. തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാസ്വാസ നിധിയിലേക്ക് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഇതുകൂടാതെ എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു.

കേരളത്തെ പുനർനിർമിക്കുന്നതിനായി ഓരോ മാസവും മൂന്നുദിവസത്തെ വേതനം വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അപേക്ഷിച്ചിരുന്നു. പത്തുമാസം ഇങ്ങനെ നൽകിയാൽ അത് ഒരു മാസത്തെ ശമ്പളമാകും. കേന്ദ്ര സർക്കാരിന്റെ സഹായവും വിദേശസഹായവും ലഭിക്കില്ലെന്ന് ഏതാണ്ട് വ്യക്തമായതോടെ കേരളത്തെ നിർമിച്ചെടുക്കാൻ മലയാളികൾ തന്നെ ഒരുമിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

ഭരണപക്ഷ-പ്രതിപക്ഷ ഭേദമില്ലാതെ സാലറി ചാലഞ്ച് ഏറ്റെടുക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പ്രതിപക്ഷ എംഎൽഎമാർ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ഇതിലേക്ക് നൽകാമെന്ന് തീരുമാനിച്ചിരുന്നു.

This post was last modified on August 28, 2018 8:11 am