X

അമിത് ഷായുടെ റാലിയില്‍ അക്രമം; ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തു

പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കിടെ അക്രമം. സ്വാമി വിവേകാനന്ദന്റെ ഭവനത്തില്‍ നിന്നും തുടങ്ങിയ റാലി വിദ്യാസാഗര്‍ കോളജിനടുത്ത് എത്തിയപ്പോള്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. അക്രമികള്‍ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. കോളജില്‍ സ്ഥാപിച്ചിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികള്‍ തകര്‍ത്തു.

ബിദാന്‍ സരണിയിലെ കോളജ് ഹോസ്റ്റലില്‍ നിന്ന് അമിത് ഷായുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് അക്രമം നടന്നത്. ഇടതുമുന്നണി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

മധ്യ കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ ഭവനത്തിൽ നിന്നാണ് അമിത് ഷായുടെ റാലി തുടങ്ങിയത്. വൈകീട്ട് 4.30ഓടെയായിരുന്നു തുടക്കം. കാവിക്കൊടികളും കാവിനിറത്തിലുള്ള ബലൂണുകളും വഴിയിലുടനീളം അലങ്കരിച്ചിരുന്നു. 10,000 കിലോ പൂക്കളാണ് ചടങ്ങിനു വേണ്ടി വാങ്ങിക്കൂട്ടിയതെന്നാണ് റിപ്പോർട്ട്. ടാബ്ലോകളും നർത്തകരും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണെത്തിയത്.

റാലിയിൽ പങ്കെടുത്തവർ തൃണമൂൽ കോൺഗ്രസ്സ് അടക്കമുള്ള ഇതര പാർട്ടികളുടെ പരസ്യബോർ‍ഡുകളും കൊടികളും നശിപ്പിച്ചാണ് മുമ്പോട്ടു നീങ്ങിയത്. എന്നാൽ തങ്ങളുടെ കൊടികൾ മമതാ ബാനർജിയുടെ ഗുണ്ടകൾ നശിപ്പിക്കുകയാണുണ്ടായതെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ ആരോപിച്ചു.