X

ബംഗാളിൽ ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കോൺഗ്രസ്സിന്റെ പിന്തുണ

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസ്സും സഖ്യം ചേർന്നിരുന്നു. എന്നാല്‍, സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം സഖ്യം ഉപേക്ഷിച്ചു.

പശ്ചിമ ബംഗാളിലെ മഹേശ്തല്ല മണ്ഡലത്തിൽ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ്സ്. തൃണമൂൽ കോൺഗ്രസ്സ് എംഎൽഎ കസ്തൂരി ദാസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കസ്തൂരിദാസിന്റെ ഭർത്താവ് ദുലാൽ ദാസാണ് ത‍ൃണമൂൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി.

ബിജെപിക്കും തൃണമൂലിനുമെതിരെ സിപിഎമ്മിനൊപ്പം നിൽക്കാനാണ് കോൺഗ്രസ്സിന്റെ തീരുമാനമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് അബ്ദുൾ മന്നൻ അറിയിച്ചു. ഹൈദരാബാദ് സിപിഎം പാർട്ടി കോൺഗ്രസ്സിൽ പരസ്പരധാരണയുടെ കാര്യത്തിൽ സമീപനമാറ്റം വരുത്തിയിരുന്നു. കോൺഗ്രസ്സിന് ജയസാധ്യത വളരെ കുറവായ ഈ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മും കോൺഗ്രസ്സും സഖ്യം ചേർന്നിരുന്നു. എന്നാല്‍, സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിർദ്ദേശ പ്രകാരം സഖ്യം ഉപേക്ഷിച്ചു.

This post was last modified on May 4, 2018 7:31 am

Related Post
Leave a Comment