X

കര്‍ണാടക: സുപ്രീം കോടതി വിധി കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതായി കോണ്‍ഗ്രസ്‌; ലെജിസ്ലേച്ചറിന്റെ അധികാരങ്ങളില്‍ ജുഡീഷ്യറിയുടെ കടന്നുകയറ്റം

ഇത് ലെജിസ്ലേച്ചറിലെ ജുഡീഷ്യറിയുടെ കടന്നുകയറ്റമാണ് എന്നും സൂര്‍ജെവാല ആരോപിച്ചു.

കര്‍ണാടക എംഎല്‍എമാരുടെ രാജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കര്‍ണാടക എംഎല്‍എമാരുടെ രാജിയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കൂറ് മാറുന്നവരെ സംരക്ഷിക്കുന്നതാണ് സുപ്രീം കോടതി വിധി എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാല ആരോപിച്ചു. നിയമസഭയിലെ വിപ്പിന്റെ പ്രസക്തി ഇല്ലാതാക്കുന്നതാണ് സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയുടെ 10ാം ഷെഡ്യൂള്‍ പൊതുജനവിധിയെ വഞ്ചിക്കുന്ന എംഎല്‍എയെ ശിക്ഷിക്കാന്‍ വകുപ്പ് നല്‍കുന്നുണ്ട്. ഇത് ലെജിസ്ലേച്ചറിലെ ജുഡീഷ്യറിയുടെ കടന്നുകയറ്റമാണ് എന്നും സൂര്‍ജെവാല ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷം മോദി സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും വ്യാപകമായ കൂറ് മാറ്റ സംഭവങ്ങളും സുപ്രീം കോടതി കണക്കിലെടുത്തില്ല എന്ന് സൂര്‍ജെവാല ട്വീറ്റ് ചെയ്തു. 2016 മേയില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമത്തില്‍ സുപ്രീം കോടതി തന്നെ പുറപ്പെടുവിച്ച വിധി മറക്കരുത്.

വിപ്പ് ഇപ്പോള്‍ നല്‍കണം എന്ന് പറഞ്ഞ് ലെജിസ്ലേച്ചറിന്റെ അധികാരപരിധിയില്‍ ഇടപെടുകയാണോ കോടതി. അധികാര വിഭജനം സംബന്ധിച്ച അടിസ്ഥാനഘടനയെ അവഗണിക്കുകയാണോ – സൂര്‍ജെവാല ചോദിക്കുന്നു.

അതേസമയം വിധി കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നതും കൂറുമാറുന്നവരെ സംരക്ഷിക്കുന്നതുമാണ് എന്ന്
കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

This post was last modified on July 17, 2019 5:07 pm