നോട്ട് നിരോധനത്തിന് പിന്നില്‍ വലിയ അഴിമതിയെന്ന് കോണ്‍ഗ്രസ്. അസാധു നോട്ടുകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറ്റി നല്‍കിയതായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് ഇപ്പോളും തുടരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. ഒറ്റയടിക്ക് 320 കോടി രൂപ വരെ മാറ്റി. ഇടപാട് നടന്നത് മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലാണ്.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ റോ ഉദ്യോഗസ്ഥന്‍ രാഹുല്‍ രത്തരേക്കര്‍ പറയുന്നത് മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിദേശത്ത് പ്രിന്റ് ചെയ്തിട്ടുണ്ട് എന്നാണ്. ഡല്‍ഹിക്ക് സമീപം ഹിന്‍ഡന്‍ എയര്‍ ഫോഴ്‌സ് ബേസിലാണ് ഈ കറന്‍സി നോട്ടുകള്‍ എത്തിച്ചത്. ഒരു ലക്ഷം കോടി രൂപ വീതം മൂന്ന് കറന്‍സി സീരീസിലായാണ് ഏത്തിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്. രണ്ട് തവണയാണ് അമിത് ഷായെക്കുറിച്ച് പറയുന്നത്.
ടിഎന്‍എന്‍ വേള്‍ഡ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഇക്കാര്യം പുറത്തുവന്നത്. നേരത്തെ ഗുജറാത്തിലെ ബിജെപി നേതാക്കള്‍ അസാധു നോട്ട് മാറ്റാന്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ടിഎന്‍എന്‍ പുറത്തുവിട്ടിരുന്നു. ഒളിക്യാമറ ഓപ്പറേഷന്‍ വീഡിയോകളും കോണ്‍ഗ്രസ് പുറത്തുവിട്ടു.
റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ ഒപ്പുള്ള പുതിയ കറന്‍സികള്‍ ആറ് മാസം മുമ്പ് തന്നെ പ്രിന്റ് ചെയ്തിരുന്നു. റിസര്‍വ് ബാങ്കിലെ ആവര്‍ത്തിച്ചുള്ള കറന്‍സി എക്‌സ്‌ചേഞ്ച് ട്രാന്‍സാക്ഷന്‍സ് കാണിക്കുന്നതിനായി റിലയന്‍സ് ജിയോ ഡാറ്റബേസ് ദുരുപയോഗം ചെയ്തു.
കറന്‍സി എക്‌സ്‌ചേഞ്ച് ട്രാന്‍സാക്ഷന്‍ പ്രൈസ് 15 ശതമാനത്തില്‍ നിന്ന് 35 – 40 ശതമാനമാക്കി ഉയര്‍ത്തി. അമിത് ഷായാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇത് കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇതിന് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. വിവിധ വകുപ്പുകളില്‍ നിന്നായി ഇതിന് 26 പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
ടിഎന്‍എന്‍ സ്റ്റിംഗ് വീഡിയോ കാണാം:
This post was last modified on April 9, 2019 3:58 pm
Leave a Comment