X

‘ഇന്ത്യന്‍ സൈന്യം പ്രധാനമന്ത്രിയുടെ സ്വകാര്യ സ്വത്തല്ല, തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തുപോകും’; രാഹുല്‍ ഗാന്ധി

'മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം.' രാഹുല്‍ ഗാന്ധി

ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും വന്‍ വിമര്‍ശനമായിരുന്നു രാഹുല്‍ നടത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യന്‍ സെന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നം. തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തുപോകും.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് താല്‍പര്യത്തിന് വഴിപ്പെടുത്തന്നത് കുറ്റകൃത്യം. മസൂദ് അസ്ഹറിനെ പാകിസ്താനിലേക്ക് തിരിച്ചയച്ചത് ആര്? ഭീകരവാദത്തെ മോദിയേക്കാള്‍ ശക്തമായി കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Also Read: ഞാന്‍ അനിസ്ലാമികനല്ല, അഞ്ചോ പത്തോ കൊല്ലം മുന്‍പുണ്ടായ അനാചാരമാണ് മുഖാവരണം-ഡോ. ഫസല്‍ ഗഫൂര്‍ സംസാരിക്കുന്നു

This post was last modified on May 4, 2019 10:39 am